മുന്‍ എം.എല്‍.എ. പി. രാഘവന്റെ ശില്‍പം ഒരുങ്ങുന്നു; ജൂലൈ 5ന് അനാഛാദനം ചെയ്യും
മുന്നാട്: മുന്‍ എം.എല്‍.എയും സി.പി.എം നേതാവും സഹകാരിയുമായിരുന്ന പി. രാഘവന്റെ അര്‍ധകായ ശില്‍പം ഒരുങ്ങുന്നു. ഫൈബറില്‍ തീര്‍ത്ത മൂന്നടി ഉയരമുള്ള ശില്‍പം പി.രാഘവന്റെ ചരമവാര്‍ഷിക ദിനമായ ജൂലൈ അഞ്ചിന് മുന്നാട് പീപ്പിള്‍സ് കോപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അനാഛാദനം ചെയ്യും. ഇ.എം.എസ് അക്ഷരഗ്രാമത്തില്‍ അഞ്ചടി ഉയരത്തില്‍ പ്രത്യേകം തയാറാക്കിയ ഗ്രാനൈറ്റ് സ്മാരകത്തിലായിരിക്കും ശില്‍പം സ്ഥാപിക്കുക.1991ലും 1996ലും ഉദുമ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുപ്പത്തിയേഴു വര്‍ഷം സി.പി.എം […]

മുന്നാട്: മുന്‍ എം.എല്‍.എയും സി.പി.എം നേതാവും സഹകാരിയുമായിരുന്ന പി. രാഘവന്റെ അര്‍ധകായ ശില്‍പം ഒരുങ്ങുന്നു. ഫൈബറില്‍ തീര്‍ത്ത മൂന്നടി ഉയരമുള്ള ശില്‍പം പി.രാഘവന്റെ ചരമവാര്‍ഷിക ദിനമായ ജൂലൈ അഞ്ചിന് മുന്നാട് പീപ്പിള്‍സ് കോപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അനാഛാദനം ചെയ്യും. ഇ.എം.എസ് അക്ഷരഗ്രാമത്തില്‍ അഞ്ചടി ഉയരത്തില്‍ പ്രത്യേകം തയാറാക്കിയ ഗ്രാനൈറ്റ് സ്മാരകത്തിലായിരിക്കും ശില്‍പം സ്ഥാപിക്കുക.
1991ലും 1996ലും ഉദുമ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുപ്പത്തിയേഴു വര്‍ഷം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനറായി ദീര്‍ഘകാലം മുന്നണിയെയും നയിച്ചു. സി.ഐ.പി.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ ജനറല്‍സെക്രട്ടറി, ദിനേശ് ബീഡി ഡയറക്ടര്‍ സ്ഥനങ്ങള്‍ വഹിച്ച രാഘവന്‍ ഒട്ടേറെ സഹകരണ സംരംഭങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. കേരള സ്റ്റുഡന്‍സ് ഫെഡറേഷന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്, കെ.എസ്.വൈ.എഫ് കാസര്‍കോട് ബ്ലോക്ക് പ്രസിഡണ്ട്, 1974 മുതല്‍ 84 വരെ സിപിഎം കാസര്‍കോട് ഏരിയാസെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ച നേതാവാണ്.
ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നിരവധി ശില്പങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായ ശില്‍പി ചിത്രന്‍ കുഞ്ഞുമംഗലം 6 മാസം സമയം എടുത്താണ് ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്.
കണ്ണട വെച്ച് ചിരിയോടുകൂടി ജീവന്‍ തുടിക്കുന്ന രീതിയില്‍ വെങ്കല നിറത്തോട് കൂടിയാണ് ശില്‍പം ഒരുക്കിയിരിക്കുന്നത്. ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചിത്രകലാ അധ്യാപകനായ ശില്‍പി ചിത്രന് കേരള സംസ്ഥാന ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ക്ഷേത്രകലാ അക്കാദമി അവാര്‍ഡ് നിരവധി പുരസ്‌ക്കാരങ്ങള്‍ ശില്പ നിര്‍മ്മാണത്തിനായി ലഭിച്ചിട്ടുണ്ട് ചിത്ര കെ, കിഷോര്‍ കെ.വി, രജീഷ്, സജിത്ത് എന്നിവര്‍ ശില്‍പ നിര്‍മ്മാണത്തില്‍ സഹായിച്ചു.