മുന്‍ കേരള ഹൈക്കോടതി ജഡ്ജിമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
കൊച്ചി: മുന്‍ കേരള ഹൈക്കോടതി ജഡ്ജിമാരായിരുന്ന രണ്ട് പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേരള മുന്‍ ഹൈക്കോടതി ജഡ്ജിമാരായിരുന്ന പി എന്‍ രവീന്ദ്രന്‍, വി ചിദംബരേഷ് എന്നിവരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച തൃപ്പൂണിത്തുറയില്‍ 'വിജയയാത്ര'യുടെ സ്വീകരണ പരിപാടിക്കിടെയാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ക്ക് പിന്നാലെ നിരവധി മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഞായറാഴ്ച നടന്ന പരിപാടിയില്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ചടങ്ങില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് […]

കൊച്ചി: മുന്‍ കേരള ഹൈക്കോടതി ജഡ്ജിമാരായിരുന്ന രണ്ട് പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേരള മുന്‍ ഹൈക്കോടതി ജഡ്ജിമാരായിരുന്ന പി എന്‍ രവീന്ദ്രന്‍, വി ചിദംബരേഷ് എന്നിവരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച തൃപ്പൂണിത്തുറയില്‍ 'വിജയയാത്ര'യുടെ സ്വീകരണ പരിപാടിക്കിടെയാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്.
ഇവര്‍ക്ക് പിന്നാലെ നിരവധി മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഞായറാഴ്ച നടന്ന പരിപാടിയില്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ചടങ്ങില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
'ലവ് ജിഹാദ്' നിയമത്തെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കത്തയച്ചതുമായി ബന്ധപ്പെട്ട് മുന്‍ ഹൈക്കോടതി ജഡ്ജിമാരായിരുന്ന പി എന്‍ രവീന്ദ്രന്റേയും വി ചിദംബരേഷിന്റേയും പേരുകള്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പാലക്കാട് വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥി പഠനകാലത്ത് താന്‍ എബിവിപി പ്രവര്‍ത്തകനായിരുന്നുവെന്ന് ചിദംബരേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.