പരിഷ്‌കാരമൊക്കെ മതി, ഇനി ആരോഗ്യം നോക്കണം; വി.എസ്. അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി രാജിവെച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. രാജിക്കത്ത് അദേഹം മുഖ്യമന്ത്രിക്ക് കൈമാറി. ഔദ്യോഗിക വസതി നേരത്തെ തന്നെ അദേഹം ഒഴിഞ്ഞിരുന്നു. നിലവില്‍ ബാര്‍ട്ടണ്‍ഹില്‍ വസതിയിലാണ് അദേഹം താമസിക്കുന്നത്. 11 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതായും രണ്ടെണ്ണം സമര്‍പ്പിക്കാനുണ്ടെന്നും വി.എസ് അറിയിച്ചിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ നിലവില്‍ വന്നതിന് പിന്നാലെ 2016 ഓഗസ്റ്റ് ആറിനാണ് അദ്ദേഹത്തെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത്.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. രാജിക്കത്ത് അദേഹം മുഖ്യമന്ത്രിക്ക് കൈമാറി. ഔദ്യോഗിക വസതി നേരത്തെ തന്നെ അദേഹം ഒഴിഞ്ഞിരുന്നു. നിലവില്‍ ബാര്‍ട്ടണ്‍ഹില്‍ വസതിയിലാണ് അദേഹം താമസിക്കുന്നത്.

11 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതായും രണ്ടെണ്ണം സമര്‍പ്പിക്കാനുണ്ടെന്നും വി.എസ് അറിയിച്ചിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ നിലവില്‍ വന്നതിന് പിന്നാലെ 2016 ഓഗസ്റ്റ് ആറിനാണ് അദ്ദേഹത്തെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത്.

Related Articles
Next Story
Share it