കാസര്‍കോട്: മുന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയും കര്‍ണാടക അഡീഷണല്‍ ഡി.ജി.പി.യുമായ ആര്‍.പി. ശര്‍മ്മ (59) അന്തരിച്ചു. കാസര്‍കോട്ടെ ഏഴാമത്തെ എസ്.പി ആയി 1993 ജൂണ്‍ 12 നാണ് ശര്‍മ്മ ചുമതലയേറ്റത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായിരുന്ന കാലത്ത് സംഘര്‍ഷം ലഘൂകരിക്കുന്നതിലും അക്രമികളെ പിടികൂടുന്നതിലും ആര്‍.പി. ശര്‍മ്മയുടെ സേവനം വിലപ്പെട്ടതായിരുന്നു. 94 ഏപ്രില്‍ 13 വരെ അദ്ദേഹം കാസര്‍കോട് എസ്.പി ആയിരുന്നു. മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ശര്‍മ്മയുടെ അടുത്ത ബന്ധുവാണ്. കൂര്‍മ്മ ബുദ്ധിയും ചടുല നീക്കങ്ങളുമായി കേസുകള്‍ തെളിയിക്കുന്നതില്‍ […]

കാസര്‍കോട്: മുന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയും കര്‍ണാടക അഡീഷണല്‍ ഡി.ജി.പി.യുമായ ആര്‍.പി. ശര്‍മ്മ (59) അന്തരിച്ചു. കാസര്‍കോട്ടെ ഏഴാമത്തെ എസ്.പി ആയി 1993 ജൂണ്‍ 12 നാണ് ശര്‍മ്മ ചുമതലയേറ്റത്.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായിരുന്ന കാലത്ത് സംഘര്‍ഷം ലഘൂകരിക്കുന്നതിലും അക്രമികളെ പിടികൂടുന്നതിലും ആര്‍.പി. ശര്‍മ്മയുടെ സേവനം വിലപ്പെട്ടതായിരുന്നു. 94 ഏപ്രില്‍ 13 വരെ അദ്ദേഹം കാസര്‍കോട് എസ്.പി ആയിരുന്നു. മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ശര്‍മ്മയുടെ അടുത്ത ബന്ധുവാണ്. കൂര്‍മ്മ ബുദ്ധിയും ചടുല നീക്കങ്ങളുമായി കേസുകള്‍ തെളിയിക്കുന്നതില്‍ ആര്‍.പി. ശര്‍മ്മക്ക് പ്രത്യേക പ്രാഗല്‍ഭ്യം ഉണ്ടായിരുന്നു. കാസര്‍കോട്ടെ തിയേറ്ററില്‍ അടക്കം നടന്ന കൊലപാതക കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത് ശര്‍മ്മയാണ്. അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഡി.വൈ.എസ്.പി. ആയിരുന്ന ബാലകൃഷ്ണന്‍നായര്‍ അടക്കമുള്ളവരാണ് വിവിധ കേസുകള്‍ അന്വേഷിച്ചത്. എം.ബി.ബി.എസ്. ബിരുദ ധാരിയായിരുന്നുവെങ്കിലും ആര്‍.പി. ശര്‍മ്മ പൊലീസ് ഉദ്യോഗം സ്വീകരിക്കുകയായിരുന്നു. വിവിധ ജില്ലകളില്‍ എ.എസ്.പി. ആയി പ്രവര്‍ത്തിച്ച ശേഷമാണ് കാസര്‍കോട്ട് എത്തിയത്. ഐ.എ.എസ്. ഉദ്യോഗസ്ഥയായിരുന്ന ഭാര്യ നാഗാംബികാ ദേവി കര്‍ണാടക കേഡറിലെ ഉദ്യോഗസ്ഥയായിരുന്നു.
ആര്‍.പി. ശര്‍മ്മ പിന്നീട് കര്‍ണാടകയിലേക്ക് മാറുകയായിരുന്നു. മൈസൂര്‍ ഐ.ജിആയും കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായും സേവനം അനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹത്തിന് രണ്ട് പെണ്‍മക്കളുണ്ട്. ഇന്നലെ രാത്രി ഏഴ് മണിയോടെ ബംഗളൂരുവിലെ ആസ്പത്രിയിലായിരുന്നു അന്ത്യം.

Related Articles
Next Story
Share it