കാസര്‍കോട് നഗരസഭാ മുന്‍ അംഗം പുതിയപുര ഷംസുദ്ദീന്‍ ഹാജി അന്തരിച്ചു
തായലങ്ങാടി: കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലറും മുസ്ലിം ലീഗിന്റെയും കേരള മുസ്ലിം ജമാഅത്തിന്റെയും സജീവ പ്രവര്‍ത്തകനുമായ തായലങ്ങാടിയിലെ പുതിയപുര ശംസുദ്ധീന്‍ ഹാജി (77) അന്തരിച്ചു. 1979-84 കാലഘട്ടത്തില്‍ പരേതനായ കെ.എസ്. സുലൈമാന്‍ ഹാജി നഗരസഭ ചെയര്‍മാനായപ്പോള്‍ തായലങ്ങാടിയെ പ്രതിനിധീകരിച്ച് നഗരസഭ കൗണ്‍സിലറായിരുന്നു. കാസര്‍കോട് മാര്‍ക്കറ്റിലെ ഉണക്ക മത്സ്യവ്യാപാരിയായിരുന്നു. തായലങ്ങാടി ഖിളര്‍ ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറി, പള്ളം ഹൈദ്രോസ് ജുമാ മസ്ജിദ് മുന്‍ ജനറല്‍ സെക്രട്ടറി, പുതിയ ബസ് സ്റ്റാന്റിലെ സുന്നി സെന്റര്‍ ജുമാ മസ്ജിദ്, കേരള […]

തായലങ്ങാടി: കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലറും മുസ്ലിം ലീഗിന്റെയും കേരള മുസ്ലിം ജമാഅത്തിന്റെയും സജീവ പ്രവര്‍ത്തകനുമായ തായലങ്ങാടിയിലെ പുതിയപുര ശംസുദ്ധീന്‍ ഹാജി (77) അന്തരിച്ചു. 1979-84 കാലഘട്ടത്തില്‍ പരേതനായ കെ.എസ്. സുലൈമാന്‍ ഹാജി നഗരസഭ ചെയര്‍മാനായപ്പോള്‍ തായലങ്ങാടിയെ പ്രതിനിധീകരിച്ച് നഗരസഭ കൗണ്‍സിലറായിരുന്നു. കാസര്‍കോട് മാര്‍ക്കറ്റിലെ ഉണക്ക മത്സ്യവ്യാപാരിയായിരുന്നു.
തായലങ്ങാടി ഖിളര്‍ ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറി, പള്ളം ഹൈദ്രോസ് ജുമാ മസ്ജിദ് മുന്‍ ജനറല്‍ സെക്രട്ടറി, പുതിയ ബസ് സ്റ്റാന്റിലെ സുന്നി സെന്റര്‍ ജുമാ മസ്ജിദ്, കേരള മുസ്ലിം ജമാഅത്ത് ഭാരവാഹി, തളങ്കര നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കായിക-കാരുണ്യ മേഖലകളിലും സജീവ സാന്നിധ്യം വഹിച്ചു. യൂത്ത് ലീഗിന്റെയും മുസ്ലിം ലീഗിന്റെയും ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരേതരായ അബ്ദുല്‍ ഖാദറിന്റെയും ഹലീമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: ഷഫീല്‍ പുതിയപുര (ദുബായ്) യാസ്മിന്‍, സുമയ്യ. മരുമക്കള്‍: അബ്ദുല്‍റഹ്‌മാന്‍ ചൂരി, നൂറുദ്ദീന്‍ ചൂരി, സുബൈദ. സഹോദരങ്ങള്‍: പുതിയപുര ബഷീര്‍, സുഹ്‌റ പുതിയപുര പരേതയായ ആയിഷ പുതിയപുര.
മരണവിവരം അറിഞ്ഞ് പണ്ഡിതന്‍മാരടക്കം നിരവധി പേര്‍ വീട്ടിലെത്തി. തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് കമ്മിറ്റി, മുസ്ലീം ലീഗ് തായലങ്ങാടി കമ്മിറ്റി, യഫാ തായലങ്ങാടി അനുശോചിച്ചു.