മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാന്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ബംഗളൂരു: മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാന്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ 11 വര്‍ഷത്തിന് ശേഷം കര്‍ണാടക പൊലീസ ്അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി ധരംസിംഗ് യാദവിനെ(54)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ധരംസിംഗിനെ അസമില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. രണ്ടാം ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം അസമിലെ നെല്ലി പട്ടണത്തില്‍ ഇയാള്‍ താമസിക്കുകയായിരുന്നു. ധരംസിംഗ് ഇപ്പോഴും ഐഎഎഫില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് പൊലീസിന് ഇയാളെ കുറിച്ച് സൂചന ലഭിച്ചത്. യാദവ് 1987ലാണ് […]

ബംഗളൂരു: മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാന്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ 11 വര്‍ഷത്തിന് ശേഷം കര്‍ണാടക പൊലീസ ്അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി ധരംസിംഗ് യാദവിനെ(54)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ധരംസിംഗിനെ അസമില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. രണ്ടാം ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം അസമിലെ നെല്ലി പട്ടണത്തില്‍ ഇയാള്‍ താമസിക്കുകയായിരുന്നു. ധരംസിംഗ് ഇപ്പോഴും ഐഎഎഫില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് പൊലീസിന് ഇയാളെ കുറിച്ച് സൂചന ലഭിച്ചത്.
യാദവ് 1987ലാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നത്. 1997-ല്‍ വിരമിച്ചു. തുടര്‍ന്ന് ഡല്‍ഹി സ്വദേശിനിയായ അനു യാദവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ധരംസിംഗിന് 14 വയസും എട്ട് വയസും പ്രായമുള്ള രണ്ട് പെണ്‍മക്കളുണ്ടായിരുന്നു. വിരമിച്ച ശേഷം യാദവ് ബംഗളൂരുവിലെ വിദ്യാരണ്യപുരത്ത് ഒരു വീട് വാങ്ങി കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയും സമ്പാദിച്ചു. ഇതിനിടെ താന്‍ അവിവാഹിതനാണെന്ന് അവകാശപ്പെട്ട് വധുവിനെ തേടിയുള്ള വിവാഹ പോര്‍ട്ടലുകളില്‍ യാദവ് തന്റെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തിരുന്നു. അസമില്‍ നിന്നുള്ള ഒരു സ്ത്രീ ഇയാളുടെ അഭ്യര്‍ത്ഥനയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും വിവാഹം കഴിക്കാന്‍ സമ്മതിക്കുകയും ചെയ്തു.
ഈ സ്ത്രീയെ വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ യാദവ് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ഒഴിവാക്കാനുള്ള പദ്ധതി തയ്യാറാക്കി. 2008ല്‍ ഭാര്യ അനു യാദവിനെയും പെണ്‍മക്കളെയും മരത്തടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പൊലീസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ഭാര്യ അനു യാദവിന്റെ കഴുത്തറുത്ത് സ്വര്‍ണാഭരണങ്ങളും അപഹരിച്ചു. സ്വര്‍ണാഭരണങ്ങള്‍ക്കായി കവര്‍ച്ചക്കാര്‍ ഭാര്യയെയും പെണ്‍മക്കളെയും കൊലപ്പെടുത്തിയെന്നാണ് അന്ന് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ ശേഖരിച്ച ശേഷം യാദവിനെ പൊലീസ് സംശയിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. അറസ്റ്റിലായ ധരംസിംഗിനെ കോടതി റിമാണ്ട് ചെയ്തിരുന്നു.
ഇതിനിടെ കിഡ്‌നിക്ക് പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് ആസ്പത്രിയിലേക്ക് കൊണ്ടുപോയ ധരംസിംഗ് യാദവ് അവിടെ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെട്ട ശേഷം ധരംസിംഗ് യാദവ് ഹരിയാനയിലെ ഗ്രാമത്തിലേക്കാണ് മടങ്ങിയത്. എന്നാല്‍ ആദ്യഭാര്യ അനു യാദവിന്റെ വീട്ടുകാരും ബന്ധുക്കളും ഇയാളെ വേട്ടയാടിയതിനാല്‍ ഇയാള്‍ അസമിലേക്ക് പോയി. അവന്‍ ഒരു ബാറില്‍ ജോലി ചെയ്യുകയും ആസാമീസ് യുവതിയെ വിവാഹം കഴിക്കുകയും ജീവിതം വീണ്ടും ആരംഭിക്കുകയും ചെയ്തു.
ഇതിനിടെയാണ് പ്രതി ഇപ്പോഴും സൈന്യത്തില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് കര്‍ണാടക പൊലീസ് സംഘത്തിന് സ്ഥിരീകരണം ലഭിച്ചത്. പൊലീസ് സംഘം ഹരിയാനയിലെത്തി നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ഇയാള്‍ അസമില്‍ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് അസം പൊലീസിന്റെ സഹകരണത്തോടെ ബംഗളൂരുവില്‍ നിന്നുള്ള സംഘമാണ് യാദവിനെ പിടികൂടിയത്.

Related Articles
Next Story
Share it