ഒടുവില്‍ ശ്രീ വീണ്ടും ഐപിഎല്ലിലേക്ക്; 50 ലക്ഷം അടിസ്ഥാന വിലയ്ക്ക് ശ്രീശാന്തും താര ലേലത്തില്‍; ലേലം അടുത്ത മാസം 12,13 തീയതികളില്‍
മുംബൈ: ഐപിഎല്‍ മെഗാ താര ലേലം അടുത്ത മാസം 12,13 തീയതികളില്‍ നടക്കും. മുന്‍ ഇന്ത്യന്‍ താരം കൂടിയായ മലയാളി പേസര്‍ ശ്രീശാന്ത് ഏറെ നാളുകള്‍ക്ക് ശേഷം ഐപിഎല്‍ ലേലത്തിനെത്തുന്നു. 50 ലക്ഷം അടിസ്ഥാന വിലയിലാണ് ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ താരം പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അന്തിമ താരലേല പട്ടികയില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയിരുന്നില്ല. മെഗാ താരലേലം നടക്കുന്ന ഇത്തവണ 1214 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 318 പേര്‍ വിദേശ കളിക്കാരും 896 […]

മുംബൈ: ഐപിഎല്‍ മെഗാ താര ലേലം അടുത്ത മാസം 12,13 തീയതികളില്‍ നടക്കും. മുന്‍ ഇന്ത്യന്‍ താരം കൂടിയായ മലയാളി പേസര്‍ ശ്രീശാന്ത് ഏറെ നാളുകള്‍ക്ക് ശേഷം ഐപിഎല്‍ ലേലത്തിനെത്തുന്നു. 50 ലക്ഷം അടിസ്ഥാന വിലയിലാണ് ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ താരം പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അന്തിമ താരലേല പട്ടികയില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയിരുന്നില്ല.
മെഗാ താരലേലം നടക്കുന്ന ഇത്തവണ 1214 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 318 പേര്‍ വിദേശ കളിക്കാരും 896 പേര്‍ ഇന്ത്യന്‍ കളിക്കാരുമാണ്. ഫെബ്രുവരി 12,13 തീയതികളിലായി ബംഗളൂരുവില്‍ വെച്ചാണ് ലേലം നടക്കുന്നത്. പത്ത് ടീമുകള്‍ ഇത്തവണ ലേലത്തില്‍ പങ്കെടുക്കും. ലഖ്നൗ, അഹമ്മദാബാദ് എന്നിവയാണ് പുതുതായി എത്തുന്ന ടീമുകള്‍.
രണ്ട് കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. 49 പേരാണ് ഈ പട്ടികയില്‍ ഉള്ളത്. ഡേവിഡ് വാര്‍ണര്‍, രവിചന്ദ്ര അശ്വിന്‍, ശിഖര്‍ ധവാന്‍ തുടങ്ങിയവര്‍ രണ്ട് കോടിയുടെ പട്ടികയിലുണ്ട്. ഇതില്‍ 17 ഇന്ത്യന്‍ താരങ്ങളും 32 വിദേശ താരങ്ങളുമാണുള്ളത്. ജോഫ്ര ആര്‍ച്ചര്‍, സാം കറണ്‍, ക്രിസ് ഗെയില്‍ തുടങ്ങിയ പല പ്രമുഖ താരങ്ങളും ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നില്ല.
നേരത്തെ നാല് താരങ്ങളെ നിലനിര്‍ത്താന്‍ നിലവിലെ ടീമുകള്‍ക്ക് അനുമതിയുണ്ടായിരുന്നു. പുതിയ രണ്ട് ടീമുകള്‍ മൂന്ന് താരങ്ങളെ വീതം ലേലത്തിന് മുമ്പെ എടുത്തിരുന്നു. കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് പുതിയ ടീമുകളുടെ നായകന്മാര്‍.