ആരോഗ്യ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ എന്‍.വി. അപ്പുക്കുട്ടന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ആരോഗ്യ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ അതിയാമ്പൂരിലെ എന്‍.വി. അപ്പുക്കുട്ടന്‍ (87) അന്തരിച്ചു. പരിയാരം ടി.ബി സാനിറ്റോറിയം, പഴയങ്ങാടി പ്രാഥമിക ആരോഗ്യ കേന്ദ്രം, മാനന്തവാടി, പയ്യന്നൂര്‍ നീലേശ്വരം താലൂക്ക് ആസ്പത്രികള്‍, കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി, കോട്ടയം മെഡിക്കല്‍ കോളേജ്, കാഞ്ഞങ്ങാട്ടെ ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിവിധ പദവികളില്‍ ജോലി ചെയ്തിരുന്നു. എന്‍.ജി.ഒ യൂണിയന്‍, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ ജില്ലാ സംസ്ഥാന കമ്മിറ്റികളില്‍ അംഗമായിരുന്നു. ഭാര്യ: എം. ലക്ഷ്മി […]

കാഞ്ഞങ്ങാട്: ആരോഗ്യ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ അതിയാമ്പൂരിലെ എന്‍.വി. അപ്പുക്കുട്ടന്‍ (87) അന്തരിച്ചു. പരിയാരം ടി.ബി സാനിറ്റോറിയം, പഴയങ്ങാടി പ്രാഥമിക ആരോഗ്യ കേന്ദ്രം, മാനന്തവാടി, പയ്യന്നൂര്‍ നീലേശ്വരം താലൂക്ക് ആസ്പത്രികള്‍, കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി, കോട്ടയം മെഡിക്കല്‍ കോളേജ്, കാഞ്ഞങ്ങാട്ടെ ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിവിധ പദവികളില്‍ ജോലി ചെയ്തിരുന്നു. എന്‍.ജി.ഒ യൂണിയന്‍, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ ജില്ലാ സംസ്ഥാന കമ്മിറ്റികളില്‍ അംഗമായിരുന്നു. ഭാര്യ: എം. ലക്ഷ്മി (മുന്‍ അധ്യാപിക ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മക്കള്‍: എം.കെ. നിരഞ്ജിനി (മുന്‍ അധ്യാപിക, ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), എം.കെ. വിനോദ് കുമാര്‍ (ഇന്‍ഷുറന്‍സ് സര്‍വേയര്‍), ഡോ.എം.കെ. നീന (പ്രിന്‍സിപ്പല്‍, സൈനബ് ബി.എഡ് കോളേജ്, കാസര്‍കോട്). മരുമക്കള്‍: പ്രൊഫ.കെ.പി. ജയരാജന്‍ (മുന്‍ പരീക്ഷ കണ്‍ട്രോളര്‍, കണ്ണൂര്‍ സര്‍വകലാശാല, നീലേശ്വരം നഗരസഭ മുന്‍ചെയര്‍മാന്‍), പി. ജയകൃഷ്ണന്‍ (മുന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.എസ്.ഇ.ബി), പി.വി. സരിത (അധ്യാപിക, ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അജാനൂര്‍).

Related Articles
Next Story
Share it