എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപം; ഹരിത മുന്‍ ഭാരവാഹികള്‍ തിങ്കളാഴ്ച വനിതാ കമ്മീഷനില്‍ ഹാജരാകും

തിരുവനന്തപുരം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ഹരിത മുന്‍ ഭാരവാഹികള്‍ തിങ്കളാഴ്ച വനിതാ കമ്മീഷനില്‍ ഹാജരാകും. ഹരിത മുന്‍ ഭാരവാഹികളുടെ പരാതിയിന്മേല്‍ തിങ്കളാഴ്ച സിറ്റിംഗ് നടത്തുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. ഹരിത സംസ്ഥാന കമ്മിറ്റി മുന്‍ ഭാരവാഹികളായ 10 പേരാണ് പരാതിക്കാര്‍. തങ്ങളുടെ പരാതി വിശദമായി എഴുതി തയാറാക്കി വരാന്‍ കമ്മിഷന്‍ പരാതിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പി.കെ നവാസ് അടക്കമുളള എം.എസ്.എഫ് നേതാക്കള്‍ വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗിക […]

തിരുവനന്തപുരം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ഹരിത മുന്‍ ഭാരവാഹികള്‍ തിങ്കളാഴ്ച വനിതാ കമ്മീഷനില്‍ ഹാജരാകും. ഹരിത മുന്‍ ഭാരവാഹികളുടെ പരാതിയിന്മേല്‍ തിങ്കളാഴ്ച സിറ്റിംഗ് നടത്തുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. ഹരിത സംസ്ഥാന കമ്മിറ്റി മുന്‍ ഭാരവാഹികളായ 10 പേരാണ് പരാതിക്കാര്‍. തങ്ങളുടെ പരാതി വിശദമായി എഴുതി തയാറാക്കി വരാന്‍ കമ്മിഷന്‍ പരാതിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പി.കെ നവാസ് അടക്കമുളള എം.എസ്.എഫ് നേതാക്കള്‍ വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു വനിതാ കമ്മീഷന് ഹരിത നല്‍കിയ പരാതി. ഇത് പിന്‍വലിക്കണമെന്ന് ലീഗ് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇല്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഹരിത. സമവായ ചര്‍ച്ചകളെ തുടര്‍ന്ന് എം.എസ്.എഫ് നേതാക്കളായ പി.കെ നവാസും കബീര്‍ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പല്ല സംഘടനാ തലത്തിലുളള നടപടിയാണ് വേണ്ടതെന്ന നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വെള്ളയില്‍ പോലിസ് ഹരിതയുടെ പരാതിയില്‍ അന്വേഷണം നടത്തിയിരുന്നു.

Related Articles
Next Story
Share it