എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ഹരിത മുന്‍ ഭാരവാഹികളായ മുഫീദ തെസ്‌നിയും നജ്മ തെബ്ഷീറയും വനിതാ കമ്മീഷന് മൊഴി നല്‍കി

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ ഹരിത മുന്‍ ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നി, സെക്രട്ടറി നജ്മ തെബ്ഷീറ എന്നിവര്‍ വനിതാ കമ്മീഷന് മൊഴി നല്‍കി. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലക്കുകള്‍ മറികടന്നായിരുന്നു ഇരുവരും കമ്മീഷന് മുന്നില്‍ മൊഴി നല്‍കാനെത്തിയത്. അന്വേഷണത്തില്‍ കാലതാമസവും അനാസ്ഥയും നടക്കുന്നതായി കമ്മീഷനെ അറിയിച്ചെന്ന് ഇവരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു. എതിര്‍പ്പുകള്‍ അവഗണിച്ച് നിയമ നടപടികളുമായി മുന്നോട്ടുപോകും. അനാസ്ഥയുണ്ടോയെന്ന സംശയം ഞങ്ങള്‍ക്കുണ്ട്. അത് പങ്കുവച്ചിട്ടുമുണ്ട്. […]

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ ഹരിത മുന്‍ ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നി, സെക്രട്ടറി നജ്മ തെബ്ഷീറ എന്നിവര്‍ വനിതാ കമ്മീഷന് മൊഴി നല്‍കി. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലക്കുകള്‍ മറികടന്നായിരുന്നു ഇരുവരും കമ്മീഷന് മുന്നില്‍ മൊഴി നല്‍കാനെത്തിയത്. അന്വേഷണത്തില്‍ കാലതാമസവും അനാസ്ഥയും നടക്കുന്നതായി കമ്മീഷനെ അറിയിച്ചെന്ന് ഇവരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു.

എതിര്‍പ്പുകള്‍ അവഗണിച്ച് നിയമ നടപടികളുമായി മുന്നോട്ടുപോകും. അനാസ്ഥയുണ്ടോയെന്ന സംശയം ഞങ്ങള്‍ക്കുണ്ട്. അത് പങ്കുവച്ചിട്ടുമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥ അവധിയിയിലാണ് എന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്. രണ്ട് മാസത്തെ അവധിക്ക് പോയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥ, അതുകൊണ്ടാണോ കേസന്വേഷണം വൈകുന്നതെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അതേക്കുറിച്ച് കൃത്യമായിട്ടുള്ള വിവരങ്ങള്‍ അറിയില്ലെന്നും ഇവര്‍ പറഞ്ഞു.

നിങ്ങളെ മതവിരുദ്ധരായി ചിത്രീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മതത്തിന് എതിരായ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും തങ്ങളുടെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമെല്ലാം പരസ്യമാണെന്നും ഇരുവരും വ്യക്തമാക്കി. നേരത്തെ പരാതി പിന്‍വലിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം ഏറെ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും പത്ത് പേരും പരാതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതോടെ കമ്മിറ്റിയെ പിരിച്ചുവിട്ട് ഹരിതയ്ക്ക് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയായിരുന്നു.

Related Articles
Next Story
Share it