മുന്‍ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറൊ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പനാജി: മുന്‍ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറൊ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രണ്ട് ദിവസം മുമ്പാണ് അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവെച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ച തടയാന്‍ കഴിയുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് രാജിക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച കത്തില്‍ ഫലേറോ വിമര്‍ശിച്ചിരുന്നു. ഗോവയില്‍ ഏഴ് തവണ എംഎല്‍എയായ മുതിര്‍ന്ന നേതാവാണ് ലൂസിഞ്ഞോ ഫലേറൊ. നേരത്തെ മമതയെ പുകഴ്ത്തി ഫലേറോ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്നും ഫാലേറോ രാജിവെച്ചത്. കോണ്‍ഗ്രസ് ഗോവയില്‍ […]

പനാജി: മുന്‍ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറൊ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രണ്ട് ദിവസം മുമ്പാണ് അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവെച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ച തടയാന്‍ കഴിയുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് രാജിക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച കത്തില്‍ ഫലേറോ വിമര്‍ശിച്ചിരുന്നു.

ഗോവയില്‍ ഏഴ് തവണ എംഎല്‍എയായ മുതിര്‍ന്ന നേതാവാണ് ലൂസിഞ്ഞോ ഫലേറൊ. നേരത്തെ മമതയെ പുകഴ്ത്തി ഫലേറോ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്നും ഫാലേറോ രാജിവെച്ചത്. കോണ്‍ഗ്രസ് ഗോവയില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഗോവയില്‍ പിടിമുറുക്കാനുള്ള തയ്യാറെടുപ്പിലാണ് തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും. അതിന്റെ ഭാഗമായി മമത ബാനര്‍ജി ഗോവ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്.

Related Articles
Next Story
Share it