പഴയകാല ഫുട്‌ബോള്‍ താരം കൊച്ചി മമ്മു അന്തരിച്ചു
കാസര്‍കോട്: കാസര്‍കോട്ടെ പഴയകാല പ്രമുഖ ഫുട്‌ബോള്‍ താരവും ഫുട്‌ബോള്‍ കോച്ചുമായിരുന്ന തായലങ്ങാടി കൊച്ചി ഹൗസില്‍ മുഹമ്മദ് കുഞ്ഞി എന്ന കൊച്ചി മമ്മു (80) അന്തരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമത്തിലായിരുന്നു. ഒരുകാലത്ത് കാസര്‍കോട്ടെ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു കൊച്ചി മമ്മു. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും തായലങ്ങാടി റൈസിങ് സ്റ്റാര്‍ ക്ലബ്ബിന്റെയും പ്രധാന കളിക്കാരനായിരുന്നു. സൗത്ത് കനറ ഡിസ്ട്രിക്ട് ഫുട്‌ബോള്‍ ടീമിനും കണ്ണൂര്‍ മിനര്‍വ ടീമിനും ബോംബെ ന്യൂ സ്റ്റാന്‍ഡേര്‍ഡ് […]

കാസര്‍കോട്: കാസര്‍കോട്ടെ പഴയകാല പ്രമുഖ ഫുട്‌ബോള്‍ താരവും ഫുട്‌ബോള്‍ കോച്ചുമായിരുന്ന തായലങ്ങാടി കൊച്ചി ഹൗസില്‍ മുഹമ്മദ് കുഞ്ഞി എന്ന കൊച്ചി മമ്മു (80) അന്തരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമത്തിലായിരുന്നു. ഒരുകാലത്ത് കാസര്‍കോട്ടെ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു കൊച്ചി മമ്മു. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും തായലങ്ങാടി റൈസിങ് സ്റ്റാര്‍ ക്ലബ്ബിന്റെയും പ്രധാന കളിക്കാരനായിരുന്നു. സൗത്ത് കനറ ഡിസ്ട്രിക്ട് ഫുട്‌ബോള്‍ ടീമിനും കണ്ണൂര്‍ മിനര്‍വ ടീമിനും ബോംബെ ന്യൂ സ്റ്റാന്‍ഡേര്‍ഡ് എഞ്ചിനിയര്‍ ക്ലബ്ബിനും വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. വിവിധ ക്ലബ്ബുകളുടെ പരിശീലകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് അത്‌ലറ്റിക് ഇനങ്ങളില്‍ തിളങ്ങിയിരുന്ന കൊച്ചി മമ്മു ജില്ലാ, സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച് 1961ല്‍ ഗ്വാളിയോറില്‍ നടന്ന ദേശീയ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് 400 മീറ്റര്‍ ഇനത്തില്‍ പങ്കെടുത്തിട്ടുണ്ട്. അറിയപ്പെടുന്ന മിമിക്രി അഭിനേതാവുമായിരുന്നു. കൊച്ചി മമ്മുവിന്റെ ഏകാംഗ അഭിനയം ഒരുകാലത്ത് വേദികളെ ഏറെ ത്രസിപ്പിച്ചിരുന്നു. നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദീര്‍ഘകാലം കപ്പല്‍ ജീവനക്കാരനായി സേവനം അനുഷ്ഠിച്ചു. പരേതനായ അബ്ദുല്ല കൊച്ചിയുടെ മകനാണ്. ഭാര്യമാര്‍: പരേതയായ നഫീസ പൊയക്കര, ആമിന ഫോര്‍ട്ട് റോഡ്. മക്കള്‍: അബ്ദുല്ല ഫിര്‍ദൗസ് കൊച്ചി (പീക്കീസ് ഇവന്റ്), ഷാനവാസ് കൊച്ചി (ദുബായ്), ഷിറാക് കൊച്ചി (മംഗലാപുരം). മരുമക്കള്‍: കൗലത്ത് ബീവി ഇസ്സത്ത് നഗര്‍, നാസിമ ആനബാഗിലു, നിദ മംഗലാപുരം. സഹോദരങ്ങള്‍: ദൈനബി, ഷൗക്കത്ത് ഹുസൈന്‍ കൊച്ചി, ഷംസുദ്ദീന്‍ കൊച്ചി, അവ്വാബി, പരേതനായ അബ്ദുല്‍റഹ്‌മാന്‍ കൊച്ചി. ഖബറടക്കം തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍.