മുന്‍ ജില്ലാ സെഷന്‍സ് ജഡ്ജി ലിസമ്മ അഗസ്റ്റിന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യ എറണാകുളം പ്രോവിഡന്‍സ് റോഡില്‍ മൂഞ്ഞപ്പിള്ളി കുടുംബാംഗം ലിസമ്മ അഗസ്റ്റിന്‍ (74) അന്തരിച്ചു. സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ അംഗവും ജില്ലാ സെഷന്‍സ് ജഡ്ജിയുമായിരുന്നു. ഭീമനടിയിലെ പരേതരായ അഗസ്റ്റിന്‍ പാലമറ്റത്തിന്റെയും അനസ്താസിയയുടെയും മകളാണ്.1985ല്‍ കാസര്‍കോട് മുന്‍സിഫായി ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടോര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബൂണല്‍, നിയമവകുപ്പില്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്‍ഷികാദായ നികുതി വില്‍പന നികുതി അപ്പലേറ്റ് ട്രിബ്യൂണലില്‍ ചെയര്‍പേഴ്‌സണും ചെന്നൈയിലെ […]

കാഞ്ഞങ്ങാട്: ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യ എറണാകുളം പ്രോവിഡന്‍സ് റോഡില്‍ മൂഞ്ഞപ്പിള്ളി കുടുംബാംഗം ലിസമ്മ അഗസ്റ്റിന്‍ (74) അന്തരിച്ചു. സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ അംഗവും ജില്ലാ സെഷന്‍സ് ജഡ്ജിയുമായിരുന്നു. ഭീമനടിയിലെ പരേതരായ അഗസ്റ്റിന്‍ പാലമറ്റത്തിന്റെയും അനസ്താസിയയുടെയും മകളാണ്.
1985ല്‍ കാസര്‍കോട് മുന്‍സിഫായി ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടോര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബൂണല്‍, നിയമവകുപ്പില്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്‍ഷികാദായ നികുതി വില്‍പന നികുതി അപ്പലേറ്റ് ട്രിബ്യൂണലില്‍ ചെയര്‍പേഴ്‌സണും ചെന്നൈയിലെ കമ്പനി ലോ ബോര്‍ഡില്‍ ജുഡീഷ്യല്‍ അംഗവും ആയിരുന്നു. പോള്‍സ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈക്കോടതി ആര്‍ബിട്രേറ്ററുമായിരുന്നു. ഫോര്‍ ഹോട്ടണ്‍ വിക്ടിം എന്ന പുസ്തകം എഴുതിയിട്ടുണ്ട്. മക്കള്‍: ഡോണ്‍ സെബാസ്റ്റ്യന്‍ (മാധ്യമപ്രവര്‍ത്തകന്‍. നോര്‍വേ), റോണ്‍ ബാസ്റ്റ്യന്‍ (ഹൈക്കോടതി അഭിഭാഷകന്‍), ഷോണ്‍ സെബാസ്റ്റ്യന്‍ (മാധ്യമപ്രവര്‍ത്തകന്‍/ ഡോക്യുമെന്‍ഡറി സംവിധായകന്‍). മരുമക്കള്‍: ഡെല്‍മ ഡൊമിനിക് ചാവറ (ട്രിഗ്, നോര്‍വേ), സബീന പി ഇസ്മയില്‍ (ഗവ. പ്‌ളീഡര്‍, ഹൈക്കോടതി). സംസ്‌കാരം നാളെ രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ സെമിത്തേരിയില്‍.

Related Articles
Next Story
Share it