മുന്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. സുധാകരന്‍ നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സാമൂഹ്യ, സാംസ്‌കാരിക, ആരോഗ്യരംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന കാഞ്ഞങ്ങാട് സൗത്തിലെ ഡോ. കെ.പി. സുധാകരന്‍ നായര്‍ (71) അന്തരിച്ചു. മുന്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറായിരുന്നു. കാഞ്ഞങ്ങാട് ഭാഗത്തുള്ള ആദ്യകാല ഡോക്ടര്‍മാരില്‍ ഒരാളാണ്. 1974ല്‍ ബളാല്‍ പാലച്ചാല്‍ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ താല്‍ക്കാലിക മെഡിക്കല്‍ ഓഫീസറായാണ് ഔദ്യോഗിക രംഗത്തെത്തിയത്. 1979ല്‍ ചീമേനി ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ സ്ഥിരം മെഡിക്കല്‍ ഓഫീസറായി നിയമനം ലഭിച്ചു. എരുമക്കുളം, കളനാട്, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു. കാഞ്ഞങ്ങാട്ട് ഹോമിയോ ആസ്പത്രി […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സാമൂഹ്യ, സാംസ്‌കാരിക, ആരോഗ്യരംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന കാഞ്ഞങ്ങാട് സൗത്തിലെ ഡോ. കെ.പി. സുധാകരന്‍ നായര്‍ (71) അന്തരിച്ചു. മുന്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറായിരുന്നു. കാഞ്ഞങ്ങാട് ഭാഗത്തുള്ള ആദ്യകാല ഡോക്ടര്‍മാരില്‍ ഒരാളാണ്. 1974ല്‍ ബളാല്‍ പാലച്ചാല്‍ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ താല്‍ക്കാലിക മെഡിക്കല്‍ ഓഫീസറായാണ് ഔദ്യോഗിക രംഗത്തെത്തിയത്. 1979ല്‍ ചീമേനി ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ സ്ഥിരം മെഡിക്കല്‍ ഓഫീസറായി നിയമനം ലഭിച്ചു. എരുമക്കുളം, കളനാട്, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു. കാഞ്ഞങ്ങാട്ട് ഹോമിയോ ആസ്പത്രി സ്ഥാപിക്കുന്നതില്‍ വഹിച്ച സേവനത്തെ ആദരിച്ച് അദ്ദേഹത്തിന് സര്‍ക്കാര്‍ ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയിരുന്നു. 1999 മുതല്‍ സര്‍വീസില്‍ നിന്നും വിരമിച്ച 2006 വരെ ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്നു. മാതോത്ത് മഹാവിഷ്ണു ക്ഷേത്രം, വേട്ടക്കൊരുമകന്‍ ക്ഷേത്രം, കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് എന്നിവയുടെ പ്രസിഡണ്ടായിരുന്നു. ഹൊസ്ദുര്‍ഗ് കോ ഓപ്പറേറ്റീവ് സ്റ്റോര്‍ ഡയറക്ടര്‍, പ്രസിഡണ്ട്, ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. നിരവധി തറവാട്, ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റികളുടെ പ്രസിഡണ്ടായും സേവനമനുഷ്ടിച്ചിരുന്നു. പുതിയ കോട്ടയിലെ അദ്ദേഹത്തിന്റെ ക്ലിനിക്കിലും വീട്ടിലും ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നും നിരവധിയാളുകള്‍ അദ്ദേഹത്തിന്റെ സേവനം തേടിയെത്തിയിരുന്നു. കെട്ടിടമില്ലാതെ സൗത്ത് പോസ്റ്റ് ഓഫീസ് നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ സ്ഥലം വിട്ടു നല്‍കിയതുള്‍പ്പെടെ നിരവധി സേവനങ്ങള്‍ സമൂഹത്തിനായി ചെയ്തിരുന്നു. കാഞ്ഞങ്ങാട്ടെ പ്രശസ്ത വൈദ്യ കുടുംബമായ മൂത്തേടത്ത് ചിറ്റൈക്കുന്നോന്‍ കൂടുംബാംഗമാണ്. പരേതരായ മഠത്തില്‍ കൃഷ്ണന്‍ നായരുടേയും കാഞ്ഞങ്ങാട് പുതിയ വീട്ടില്‍ നളിനിയമ്മയുടെയും മകനാണ്. ഭാര്യ: പ്രമീള. കാഞ്ഞങ്ങാട്ടെ പ്രശസ്ത ഹോമിയോ ഡോക്ടറും നഗരസഭ മുന്‍ കൗണ്‍സിലറുമായ ഡോ. വിവേക് സുധാകരന്‍, ഡോ. ശ്രുതി നമ്പ്യാര്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഡോ: ഉദയ് കുമാര്‍ (പാലക്കാട്), ഡോ. വൃന്ദ. സഹോദരങ്ങള്‍: രാജീവി, മൃണാലിനി, ഉണ്ണികൃഷ്ണന്‍ നായര്‍, പരേതനായ കെ.പി കരുണാകരന്‍ നായര്‍.

Related Articles
Next Story
Share it