കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ചെറുമകള്‍ സൗന്ദര്യയെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ചെറുമകള്‍ സൗന്ദര്യ (30)യെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് സൗന്ദര്യയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സൗന്ദര്യയെ 2018ല്‍ ഡോക്ടറായ നീരജാണ് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഡോക്ടര്‍ നീരജ് ജോലിക്ക് പോയത്. രാവിലെ 10 മണിയോടെയാണ് സൗന്ദര്യയെ മരിച്ച നിലയില്‍ കണ്ടത്. വീട്ടുജോലിക്കാരി എത്തി വാതിലില്‍ മുട്ടിയപ്പോള്‍ സൗന്ദര്യ […]

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ചെറുമകള്‍ സൗന്ദര്യ (30)യെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് സൗന്ദര്യയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സൗന്ദര്യയെ 2018ല്‍ ഡോക്ടറായ നീരജാണ് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഡോക്ടര്‍ നീരജ് ജോലിക്ക് പോയത്. രാവിലെ 10 മണിയോടെയാണ് സൗന്ദര്യയെ മരിച്ച നിലയില്‍ കണ്ടത്. വീട്ടുജോലിക്കാരി എത്തി വാതിലില്‍ മുട്ടിയപ്പോള്‍ സൗന്ദര്യ വാതില്‍ തുറന്നില്ല. സംശയം തോന്നിയ ജോലിക്കാരി ഡോക്ടര്‍ നീരജിനെ ഫോണില്‍ വിളിച്ച് കാര്യം അറിയിച്ചു. നീരജ് എത്തി വാതില്‍ ബലമായി തള്ളിതുറന്നതോടെയാണ് സൗന്ദര്യയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
യെദ്യൂരപ്പയുടെ രണ്ടാമത്തെ മകളായ പത്മാവതിയുടെ മകളാണ് സൗന്ദര്യ. വസന്ത് നഗറിലെ മൗണ്ട് കാര്‍മല്‍ കോളേജിന് സമീപമുള്ള ഫ്‌ളാറ്റിലാണ് സൗന്ദര്യ ഭര്‍ത്താവിനും കുട്ടിക്കുമൊപ്പം താമസിച്ചിരുന്നത്. സൗന്ദര്യയുടെ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം ബൗറിംഗ് ആസ്പത്രിയിലേക്ക് മാറ്റി.
വസതിയില്‍ ജന്മദിനം ആഘോഷിക്കാനിരുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിവരമറിഞ്ഞതോടെ എല്ലാ പരിപാടികളും റദ്ദാക്കി യെദ്യൂരപ്പയിലെ വസതിയിലേക്ക് പോയി.

Related Articles
Next Story
Share it