സുള്ള്യയില്‍ മുന്‍ ബി.ജെ.പി നേതാവ് പുഴയില്‍ വീണ് മുങ്ങിമരിച്ചു

സുള്ള്യ: മുന്‍ ബി.ജെ.പി നേതാവ് സുള്ള്യയില്‍ പുഴയില്‍ വീണ് മരിച്ചു. ജാല്‍സൂര്‍ ജില്ലാ പഞ്ചായത്തിലും അജ്ജാവര ഗ്രാമപ്പഞ്ചായത്തിലും മെമ്പറായിരുന്ന നവീന്‍ റായ് മേനാല (48)യാണ് മരിച്ചത്. നവീന്‍ റായിയുടെ വീടിന്റെ മറുകരയില്‍ ഒഴുകുന്ന പയസ്വിനി പുഴയില്‍ നിന്ന് വെള്ളമെടുക്കാന്‍ പമ്പ് സ്ഥാപിച്ചിരുന്നു. നവീന്‍ റായ് ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നു. വ്യാഴാഴ്ച തുടിയടുക്കക്ക് സമീപം ബൈക്ക് നിര്‍ത്തിയിട്ട നവീന്‍ റായ് ഫൂട്ട് വാല്‍വില്‍ അടിഞ്ഞുകൂടിയ അഴുക്ക് നീക്കാന്‍ പയസ്വിനി പുഴയിലെ പമ്പിന് സമീപത്തെത്തി. ഇതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി […]

സുള്ള്യ: മുന്‍ ബി.ജെ.പി നേതാവ് സുള്ള്യയില്‍ പുഴയില്‍ വീണ് മരിച്ചു. ജാല്‍സൂര്‍ ജില്ലാ പഞ്ചായത്തിലും അജ്ജാവര ഗ്രാമപ്പഞ്ചായത്തിലും മെമ്പറായിരുന്ന നവീന്‍ റായ് മേനാല (48)യാണ് മരിച്ചത്. നവീന്‍ റായിയുടെ വീടിന്റെ മറുകരയില്‍ ഒഴുകുന്ന പയസ്വിനി പുഴയില്‍ നിന്ന് വെള്ളമെടുക്കാന്‍ പമ്പ് സ്ഥാപിച്ചിരുന്നു. നവീന്‍ റായ് ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നു. വ്യാഴാഴ്ച തുടിയടുക്കക്ക് സമീപം ബൈക്ക് നിര്‍ത്തിയിട്ട നവീന്‍ റായ് ഫൂട്ട് വാല്‍വില്‍ അടിഞ്ഞുകൂടിയ അഴുക്ക് നീക്കാന്‍ പയസ്വിനി പുഴയിലെ പമ്പിന് സമീപത്തെത്തി. ഇതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. ഫയാര്‍ഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവിലാണ് നവീനിന്റെ മൃതദേഹം കണ്ടെത്തിയത്.

Related Articles
Next Story
Share it