നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് മുന്‍ മന്ത്രിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി
ചെന്നൈ: നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് മുന്‍ മന്ത്രിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. തമിഴ്നാട് മുന്‍ മന്ത്രി മണികണ്ഠന്റെ ജാമ്യാപേക്ഷയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. വിവാഹം വാഗ്ദാനം നല്കി അഞ്ച് വര്‍ഷത്തോളം രാജ്യത്തെ വിവിധയിടങ്ങളില്‍ വെച്ച് മണികണ്ഠന് പീഡിപ്പിച്ചെന്നാണ് മലേഷ്യന്‍ സ്വദേശിയായ നടിയുടെ പരാതി. മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് നടിയും മുന്‍മന്ത്രിയും തമ്മില്‍ പരിചയപ്പെട്ടത്. ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും ഉടന്‍ വിവാഹം ചെയ്യാമെന്നുമായിരുന്നു മന്ത്രിയുടെ വാഗ്ദാനം. ഒരുമിച്ച് താമസിച്ച സമയത്ത് മൂന്ന് തവണ ഗര്‍ഭഛിദ്രം […]

ചെന്നൈ: നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് മുന്‍ മന്ത്രിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. തമിഴ്നാട് മുന്‍ മന്ത്രി മണികണ്ഠന്റെ ജാമ്യാപേക്ഷയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.
വിവാഹം വാഗ്ദാനം നല്കി അഞ്ച് വര്‍ഷത്തോളം രാജ്യത്തെ വിവിധയിടങ്ങളില്‍ വെച്ച് മണികണ്ഠന് പീഡിപ്പിച്ചെന്നാണ് മലേഷ്യന്‍ സ്വദേശിയായ നടിയുടെ പരാതി. മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് നടിയും മുന്‍മന്ത്രിയും തമ്മില്‍ പരിചയപ്പെട്ടത്. ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും ഉടന്‍ വിവാഹം ചെയ്യാമെന്നുമായിരുന്നു മന്ത്രിയുടെ വാഗ്ദാനം.
ഒരുമിച്ച് താമസിച്ച സമയത്ത് മൂന്ന് തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. 2017ല്‍ യുവതി പരാതിയുമായി പോലീസിനെയും വനിതാ കമ്മീഷനെയും സമീപിക്കുകയായിരുന്നു. ഇതോടെ മന്ത്രിസ്ഥാനത്ത് നിന്ന് മണികണ്ഠനെ പുറത്താക്കി. മന്ത്രിയുടെ ഭീഷണി സന്ദേശം അടക്കമുള്ള വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളും യുവതി പുറത്ത് വിട്ടിരുന്നു.
മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയെങ്കിലും അണ്ണാ ഡിഎംകെ സര്‍ക്കാരിന്റെ സമയത്ത് പോലീസ് നടപടിക്ക് തയ്യാറായിരുന്നില്ല. കഴിഞ്ഞ മാസം യുവതി വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചതോടെ അന്വേഷണം ഊര്‍ജിതമാക്കുകയും കഴിഞ്ഞ ആഴ്ച ബെംഗളൂരുവില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.