ടൂറിസം ദിനത്തില്‍ എല്ലാം മറന്ന് അവര്‍ അറബിക്കടലിന്‍ തീരത്ത് ഒത്തുകൂടി

പള്ളിക്കര: 83 വയസ്സുള്ള ദേവേട്ടനും പരവനടുക്കം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ മറ്റ് അന്തേവാസികളും മനസില്‍ സൂക്ഷിക്കും ഈ ടൂറിസം ദിനം.ജീവിതത്തില്‍ എന്നോ നഷ്ടമായെന്ന് കരുതിയ സന്തോഷത്തിന്റെ നിമിഷങ്ങള്‍ അവര്‍ പള്ളിക്കരയിലെ ബീച്ചില്‍ വീണ്ടെടുത്തു. പള്ളിക്കര റെഡ് മൂണ്‍ ബീച്ചില്‍ ഒരു ദിവസം മുഴുവന്‍ ഇവര്‍ മതി മറന്ന് ആഘോഷമാക്കി. പാട്ടും കളികളുമായി കേന്ദ്ര സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികളും ഇവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ ഓരോ നിമിഷവും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന അനുഭവങ്ങളാണ് ആ ജീവിതങ്ങള്‍ക്ക് സമ്മാനിച്ചത്.ഇവിടുത്തെ 20 അന്തേവാസികളാണ് […]

പള്ളിക്കര: 83 വയസ്സുള്ള ദേവേട്ടനും പരവനടുക്കം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ മറ്റ് അന്തേവാസികളും മനസില്‍ സൂക്ഷിക്കും ഈ ടൂറിസം ദിനം.
ജീവിതത്തില്‍ എന്നോ നഷ്ടമായെന്ന് കരുതിയ സന്തോഷത്തിന്റെ നിമിഷങ്ങള്‍ അവര്‍ പള്ളിക്കരയിലെ ബീച്ചില്‍ വീണ്ടെടുത്തു. പള്ളിക്കര റെഡ് മൂണ്‍ ബീച്ചില്‍ ഒരു ദിവസം മുഴുവന്‍ ഇവര്‍ മതി മറന്ന് ആഘോഷമാക്കി. പാട്ടും കളികളുമായി കേന്ദ്ര സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികളും ഇവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ ഓരോ നിമിഷവും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന അനുഭവങ്ങളാണ് ആ ജീവിതങ്ങള്‍ക്ക് സമ്മാനിച്ചത്.
ഇവിടുത്തെ 20 അന്തേവാസികളാണ് പള്ളിക്കര ബീച്ചിലെത്തിയത്. വൃദ്ധസദനത്തിലെ താമസക്കാരുടെ സുരക്ഷയില്‍ യാതൊരു വിധത്തിലുള്ള വീഴ്ചയും വരുത്താതെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ബീച്ചില്‍ ഒരുക്കിയിരുന്നു.
സര്‍ക്കാരിതര ഏജന്‍സി ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്റെ 'ലൈറ്റ് ഓഫ് ഹാപ്പിനസ്' പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരള കേന്ദ്ര സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗം, ചന്ദ്രഗിരി ലയണ്‍സ് ക്ലബ്, റെഡ് മൂണ്‍ ബീച്ച് എന്നിവയുടെ സഹകരണത്തോടുകൂടിയാണ് പരിപാടി നടത്തിയത്.
ജില്ലാ സാമൂഹിക ഓഫീസര്‍ ഷീബ മുംതാസ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.എ. ബദറുല്‍ മുനീര്‍, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, കേരള കേന്ദ്ര സര്‍വ്വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗം അസി.പ്രൊഫസര്‍ ഡോ.ലക്ഷ്മി, എം.എം. നൗഷാദ്, എ.ഷാഫി നെല്ലിക്കുന്ന്, അക്കര ഫൗണ്ടേഷന്‍ പ്രോഗ്രാം കോഡിനേറ്റര്‍ സാജന്‍ ആന്റണി, മോഹന്‍ദാസ് വയലാംകുഴി, ഡോ. എം. കാര്‍ത്തിക, എ.വിപിന്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it