ചരിത്രം മറക്കാം; ഇല്ലാതാക്കാനാവില്ല...
പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പി ആഭ്യന്തര മന്ത്രി അമിത് ഷായെ തോണ്ടിയത് ഇങ്ങനെയാണ്: 'ചിലര്‍ ചരിത്രം പഠിപ്പിക്കുന്ന ക്ലാസ്സിലിരുന്ന് ചരിത്രം പഠിക്കാതെ സുഖമായി ഉറങ്ങിയതിന്റെ ദുരന്തമാണിത്. അമിത്ഷാക്ക് ചരിത്രമറിയില്ല എന്ന് ഞാന്‍ പറയില്ല. പക്ഷേ ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും ഇന്ത്യാചരിത്രം പോലും അറിയണമെന്നില്ല. വാസ്തവത്തില്‍ ഇന്ത്യാ ചരിത്രത്തിന്റെ ഒരു കോപ്പി എല്ലാ വീടുകളിലുമെത്തിച്ചു കൊടുത്താല്‍ തീരുന്ന പ്രശ്‌നമേ ഇന്ത്യയിലുള്ളൂ. കാരണം ചരിത്രത്തിലുള്ള അ ജ്ഞതയെയാണ് ചിലര്‍ കാലാ കാലമായി ബ്രെയിന്‍ വാഷിങിനായി ഉപയോഗിക്കുന്നത്. ഇതിനായി പലപ്പോഴും […]
പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പി ആഭ്യന്തര മന്ത്രി അമിത് ഷായെ തോണ്ടിയത് ഇങ്ങനെയാണ്: 'ചിലര്‍ ചരിത്രം പഠിപ്പിക്കുന്ന ക്ലാസ്സിലിരുന്ന് ചരിത്രം പഠിക്കാതെ സുഖമായി ഉറങ്ങിയതിന്റെ ദുരന്തമാണിത്. അമിത്ഷാക്ക് ചരിത്രമറിയില്ല എന്ന് ഞാന്‍ പറയില്ല. പക്ഷേ ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും ഇന്ത്യാചരിത്രം പോലും അറിയണമെന്നില്ല. വാസ്തവത്തില്‍ ഇന്ത്യാ ചരിത്രത്തിന്റെ ഒരു കോപ്പി എല്ലാ വീടുകളിലുമെത്തിച്ചു കൊടുത്താല്‍ തീരുന്ന പ്രശ്‌നമേ ഇന്ത്യയിലുള്ളൂ. കാരണം ചരിത്രത്തിലുള്ള അ ജ്ഞതയെയാണ് ചിലര്‍ കാലാ കാലമായി ബ്രെയിന്‍ വാഷിങിനായി ഉപയോഗിക്കുന്നത്. ഇതിനായി പലപ്പോഴും […]
പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പി ആഭ്യന്തര മന്ത്രി അമിത് ഷായെ തോണ്ടിയത് ഇങ്ങനെയാണ്: 'ചിലര്‍ ചരിത്രം പഠിപ്പിക്കുന്ന ക്ലാസ്സിലിരുന്ന് ചരിത്രം പഠിക്കാതെ സുഖമായി ഉറങ്ങിയതിന്റെ ദുരന്തമാണിത്.
അമിത്ഷാക്ക് ചരിത്രമറിയില്ല എന്ന് ഞാന്‍ പറയില്ല. പക്ഷേ ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും ഇന്ത്യാചരിത്രം പോലും അറിയണമെന്നില്ല. വാസ്തവത്തില്‍ ഇന്ത്യാ ചരിത്രത്തിന്റെ ഒരു കോപ്പി എല്ലാ വീടുകളിലുമെത്തിച്ചു കൊടുത്താല്‍ തീരുന്ന പ്രശ്‌നമേ ഇന്ത്യയിലുള്ളൂ. കാരണം ചരിത്രത്തിലുള്ള അ ജ്ഞതയെയാണ് ചിലര്‍ കാലാ കാലമായി ബ്രെയിന്‍ വാഷിങിനായി ഉപയോഗിക്കുന്നത്. ഇതിനായി പലപ്പോഴും ഇന്ത്യ ഭരിച്ചിരുന്ന മുസ്ലിം രാജാക്കന്മാരെ കുറ്റപ്പെടുത്തും. അക്കൂട്ടത്തില്‍ ആരാധനാലയങ്ങള്‍ തകര്‍ത്തവരുണ്ട്. കൊള്ളയും കൊലയും നടത്തിയവരുണ്ട്. മതം മാറ്റിയവരുണ്ട്. ഇത് പറയുന്നവര്‍ തന്നെയാണ് ചില സംസ്ഥാന ങ്ങളിലെ വിദ്യാലയങ്ങളില്‍ സിലബസ്സിലെ ഇന്ത്യാ ചരിത്രത്തില്‍ നിന്നുള്ള മുസ്ലിം ഭരണചരിത്രം എടുത്ത് കളഞ്ഞു എന്നതാണ് 1193 മുതല്‍ 1857 വരെ തുടര്‍ച്ചയായി 7 നൂറ്റാണ്ടോളമാണ് മുസ്ലിം രാജാക്കന്മാരും ചക്രവര്‍ത്തിമാരും ഇന്ത്യ ഭരിച്ചത്. മുസ്ലിം ഭരണത്തിനറുതി വരുത്തിയബ്രിട്ടീഷുകാര്‍ക്ക് കഷ്ടിച്ചു 190 കൊല്ലമാണ് ഭരിക്കാനായത്. ഭരണം ഒരു നൂറ്റാണ്ട് തികയുന്നതിന് മുമ്പ് തന്നെ ബ്രിട്ടീഷുകാര്‍ക്ക് എതിരായി സമരം തുടങ്ങിയിരുന്നു. എന്ത് കൊണ്ടാവാം ഏഴ് നൂറ്റാണ്ടോളം ഭരിച്ച മുസ്ലിം രാജാക്കന്മാര്‍ക്കെതിരെ ജനങ്ങള്‍ തിരിയാതിരുന്നത്? ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി കച്ചവടത്തിനായി വന്ന ബ്രിട്ടീഷുകാര്‍ നടത്തിയത് ക ച്ചവടവും കോളനിവല്‍ക്കരണവും മാത്രമല്ല. ഒരു തരം കൊള്ളയാണ്. അന്നത്തെ 4 ട്രില്യണ്‍ ഡോളറാണവര്‍ ഇന്ത്യയില്‍ നിന്നും കടത്തിയത്! ഇതാരും മൈക്ക് കിട്ടിയാല്‍ വിളിച്ചു പറയില്ല. പകരം ചരിത്രത്തില്‍ നിന്നും ചിലത് മാത്രം മാന്തിയെടുത്ത് വെറുപ്പിന്റെ രാഷ്ട്രീയം പറയും. അങ്ങനെ വിമര്‍ശിക്കപ്പെടുന്നവരില്‍ മുഗള്‍ ചക്രവര്‍ത്തിമാരായിരുന്ന ബാബറും ഔറംഗസേബുമാണ് മുന്നില്‍. ബാബറിന്റെ കാലത്ത് നിര്‍മ്മിച്ച ഒരു പള്ളിയെ ചൊല്ലിയുണ്ടായ പുകിലും കോലാഹലങ്ങള്‍ക്കും ശേഷം ആ വിവാദത്തിനൊരു ക്ലൈമാക്‌സും ഒടുക്കവും കണ്ടതാണ്. 1528ല്‍ ബാബറിന്റെ കാലത്താണ് പള്ളി നിര്‍മ്മിച്ചതെന്നത് ഒരു നേരും 325 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പള്ളിക്കെതിരെ പരാതി ഉയര്‍ന്നത് എന്നതും മറ്റൊരു നേരാണ്.
ഔറംഗസേബ് വേറൊരു ലെവലാണ്. 49 വര്‍ഷം ഭരിച്ച ഈ ചക്രവര്‍ത്തിയാണ് വി വാദ നായകന്‍. മത ഭ്രാന്തനായും ക്രൂരനായും വിമര്‍ശിക്കപ്പെടുന്നു. ഖജനാവിലെ നികുതിപ്പണത്തില്‍ കയ്യിടാതെ സ്വകാര്യാവശ്യങ്ങള്‍ക്കായി ഖുറാന്‍ പകര്‍ത്തിയെഴുതിയും തൊപ്പിതുന്നിയും കണ്ടെത്തിയ പണത്തില്‍ നിന്നും തന്റെ മരണാനന്തര ചെലവുകള്‍ക്കായി അരപ്പട്ടയില്‍ ബാക്കി വെച്ച ഔറംഗസേബിനെ പോലെ മതഭ്രാന്തനായ വേറൊരു ഭരണാധികാരിയെ ലോക ചരിത്രത്തില്‍ മുങ്ങിത്തപ്പിയാലും കിട്ടില്ല! ക്രൂരത അളന്നാല്‍ ജോര്‍ജ്ജ് ബുഷിനും മുസ്സോളിനിക്കും ഹിറ്റ്‌ലര്‍ക്കും സ്റ്റാലിനും ഇടയില്‍ അയാള്‍ വെറും ചീള് കേസല്ലേ? അപ്പോഴും ഗോവധം നിരോധിച്ചിരുന്ന ഔറംഗസേബ് ഒരു സസ്യഭുക്കായിരുന്നു എന്നതാണ് കൗതുകകരം! അതായത് പള്ളി നിര്‍മ്മിച്ച മുഗളനെയാണ് നമുക്ക് പരിചയം. രാമായണവും മഹാഭാരതവും പേര്‍ഷ്യന്‍ ഭാഷയിലേക്ക് മൊഴി മാറ്റാനായി പറഞ്ഞ മുഗള്‍രാജാവിനെ കുറിച്ച് അറിയില്ല. ഒരു സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തലുകളായി ചാര്‍മിനാറും കുത്തബ് മിനാറും താജ്മഹലും ചെങ്കോട്ടയും മുഗള്‍ ഗാര്‍ഡനും ആഗ്ര കോട്ടയും ഫത്തേഹ്ഫൂര്‍ സിക്രിയുമുണ്ട്. ബംഗാളിലെ മുര്‍ഷിദാബാദ് നഗരം കണ്ട് ലണ്ടന്‍ ഒന്നുമല്ലെന്ന് റോബര്‍ട്ട് ക്ലൈവ് എന്ന വൈസ്രോയി സ്വന്തം പുസ്തകത്തിലാണ്എഴുതിയത്! അത്ര കണ്ട് സമ്പന്നമായിരുന്നു ഇന്ത്യ! ആഭ്യന്തര ഉല്‍പാദന നിരക്കാണെങ്കില്‍ 25% ആയിരുന്നു. ആ സമ്പന്നതയാണ് പോര്‍ച്ചുഗീസുകാരെയും ബ്രിട്ടീഷുകാരെയും ഇന്ത്യയിലേക്ക് വരാന്‍ പ്രേരിപ്പിച്ചത്. പക്ഷേ ബ്രിട്ടീഷുകാര്‍ക്കും പോര്‍ച്ചുഗീസുകാര്‍ക്കും ഏഴു നൂറ്റാണ്ട് മുമ്പ് തന്നെ അറബികള്‍ കച്ചവടത്തിനായി ഇന്ത്യയില്‍ എത്തിയിരുന്നു. കടലിന് പോലും അറബിക്കടല്‍ എന്ന പേരുണ്ടായത് അങ്ങനെയാണ്. നൂറ്റാണ്ടുകള്‍ കച്ചവടം ചെയ്ത അറബികള്‍ ഇന്ത്യയെ വെട്ടിപ്പിടിക്കാനോ കുളം തോണ്ടാനോ മെനക്കെട്ടില്ല. ബ്രിട്ടീഷുകാര്‍ ചെയ്തത് താജ് മഹല്‍ പോലും പൊളിച്ചു കടത്താനാണ്. രണ്ട് തവണ ലേലത്തില്‍ വെച്ചതാണ്. ബാക്കിയാവാന്‍ കാരണം ഷിപ്പിംഗ് ട്രാന്‍സ് പോര്‍ട്ടേഷന്‍ ചെലവ് അധികമായത് കൊണ്ടാണത്രേ! പകരം താജ്മഹലില്‍ പതിച്ച രത്‌നം പോലുള്ള കല്ലുകള്‍ അടിച്ചു മാറ്റി ബ്രിട്ടീഷുകാര്‍ ഇന്ത്യയോട് സലാം പറയുമ്പോള്‍ 25% ഉണ്ടായിരുന്ന ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദന നിരക്ക് 4.2% ആയി കൂപ്പ് കുത്തിയിരുന്നു. എന്നുവെച്ചാല്‍ 190 വര്‍ഷം കൊണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യയെ ഒരു കരിമ്പിന്‍ ചണ്ടിയാക്കി മാറ്റിയിരുന്നു! അത് കൊണ്ടാണ് നെഹ്‌റുവിന്റെ കാലത്ത് മലയാളികള്‍ താളും തകരയും തിന്ന് വിശപ്പ് മാറ്റേണ്ടി വന്നത്. അത്ര കണ്ട് വറുതിയുടെ കാലമായിരുന്നുവത്. വിശപ്പ് മാറ്റാന്‍ ഭക്ഷണവും ചെലവാക്കാന്‍ കയ്യില്‍ ചെമ്പുമില്ലാതെ തേരാപാര നടന്ന് 'പിരാന്ത് ' ആയപ്പോള്‍ അവര്‍ ഡബ്ബിപ്പെട്ടിയില്‍ കുറച്ച് ഡ്രസുമെടുത്ത് വീട് വിട്ടിറങ്ങി. ബോബെയിലേക്കോ മദിരാശിയിലേക്കോ വണ്ടി കയറി. ബോബെയിലേക്ക് പോയവര്‍ കിട്ടിയ ജോലി ചെയ്ത് പാവും ബാജിയും തിന്ന് ചേരികളില്‍ ജീവിച്ചു. ചിലര്‍ കള്ള ലോഞ്ചു കയറി. അവര്‍ മരുഭൂമിയിലോ പാക്കിസ്ഥാനിലോ എത്തപ്പെട്ടു. മദിരാശിക്ക് പോയവര്‍ കല്‍ക്കത്തയിലോ ബര്‍മ്മയിലോ ശ്രീലങ്കയിലോ സിംഗപ്പൂരോ എത്തപ്പെട്ടു. പ്രാരാബ്ധങ്ങള്‍ക്കിടയിലെ ആടു ജീവിതത്തിനിടയില്‍ അറിഞ്ഞോ അറിയാതെയോ ബര്‍മ്മയിലെയും പാകിസ്താനിലെയും സിംഗപൂരിലെയും പൗരന്മാരായി മാറിപ്പോയത് ഒരു ചാണ്‍ വയറിനായി പരക്കം പായുമ്പോഴാണ്. നാടും വീടും കുടുംബവും ഉപേക്ഷിക്കുന്നതും ചിതറിപ്പോവുന്നതും കൂട് വിട്ട് പറക്കുന്നതും ഒഴിവാക്കാനാവാത്ത ചുറ്റുപാടിലാണ്. ശീത കാലമാവുമ്പോള്‍ ആകാശത്തിന്റെയും രാജ്യങ്ങളുടെയും അതിര്‍ത്തി താണ്ടി സൈബീരിയയില്‍ നി ന്നാണ് കടലുണ്ടിയിലേക്ക് സൈബീരിയന്‍ കൊക്കുകള്‍ പറന്ന് വരുന്നത്. അതിജീവനത്തിനായി വാസസ്ഥലം മാറുന്ന പക്ഷികള്‍ പറയാത്തതാണ് ഉറുദു കവിയായ അല്ലാമ മുഹമ്മദ് ഇക്ബാല്‍ തന്റെ കവിതയിലൂടെ പറഞ്ഞത് :'ഈ ഭൂമി നിന്റെയുമല്ല എന്റെയുമല്ല. നിന്റെയും എന്റെയും തന്തയുടേതുമല്ല! 'ഈ ഭൂമിക്ക് അവകാശികളില്ല!