അജാനൂര്‍ ഇട്ടമ്മലില്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് അഞ്ചു കിലോ ചന്ദനക്കഷണങ്ങള്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട്: ക്വാര്‍ട്ടേഴ്‌സിലെ അടുപ്പില്‍ സൂക്ഷിച്ച അഞ്ചു കിലോ ചന്ദനക്കഷണങ്ങള്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ കെ. അഷ്‌റന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. അജാനൂര്‍ ഇട്ടമ്മലിലെ ഐശ്വര്യ ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് ചെത്തിമിനുക്കിയ അഞ്ചു കിലോ ചന്ദന കഷണങ്ങള്‍ പിടികൂടിയത്. മുളിയാര്‍ സ്വദേശി അബൂബക്കറാണ് ഇവിടെ താമസിക്കുന്നത്. ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് വനപാലകര്‍ പരിശോധന നടത്തിയത്. അബൂബക്കര്‍ മരപ്പണിക്കാരനാണ്. മരപ്പണിയുടെ മറവില്‍ ചന്ദനം വാങ്ങുന്നതും വില്‍ക്കുന്നതും ഇവിടെ പതിവാണെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന […]

കാഞ്ഞങ്ങാട്: ക്വാര്‍ട്ടേഴ്‌സിലെ അടുപ്പില്‍ സൂക്ഷിച്ച അഞ്ചു കിലോ ചന്ദനക്കഷണങ്ങള്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ കെ. അഷ്‌റന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. അജാനൂര്‍ ഇട്ടമ്മലിലെ ഐശ്വര്യ ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് ചെത്തിമിനുക്കിയ അഞ്ചു കിലോ ചന്ദന കഷണങ്ങള്‍ പിടികൂടിയത്. മുളിയാര്‍ സ്വദേശി അബൂബക്കറാണ് ഇവിടെ താമസിക്കുന്നത്. ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് വനപാലകര്‍ പരിശോധന നടത്തിയത്. അബൂബക്കര്‍ മരപ്പണിക്കാരനാണ്. മരപ്പണിയുടെ മറവില്‍ ചന്ദനം വാങ്ങുന്നതും വില്‍ക്കുന്നതും ഇവിടെ പതിവാണെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന യുവാവിനെ വനപാലകര്‍ കസ്റ്റഡിയിലെടുത്തു. പ്രതി ഒളിവിലാണെന്ന് വനപാലകര്‍ പറഞ്ഞു.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വിനോദ്കുമാര്‍, ശിഹാബുദ്ദീന്‍, വിശാഖ്, ഗിരീഷ്, ജിതിന്‍, അനശ്വര എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it