മൂന്ന് ലക്ഷം രൂപയുടെ ചന്ദനവുമായി വോര്‍ക്കാടി സ്വദേശിയടക്കം രണ്ടുപേര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: മൂന്ന് ലക്ഷം രൂപയുടെ ചന്ദനമുട്ടികളും ഉടുമ്പിനേയും വില്‍ക്കാനുള്ള ശ്രമത്തിനിടെ വോര്‍ക്കാടി സ്വദേശിയടക്കം രണ്ടുപേര്‍ ബണ്ട്വാളില്‍ അറസ്റ്റിലായി. വോര്‍ക്കാടിയിലെ ഇബ്രാഹിം(48), ബണ്ട്വാള്‍ ഇറയിലെ മൊയ്തീന്‍ (55) എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന വോര്‍ക്കാടിയിലെ സിദ്ദീഖ്, കൊരക് സിദ്ദീഖ് എന്നിവര്‍ ഓടി രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ചെറുകഷണങ്ങളാക്കി ചാക്കിലായിരുന്നു ചന്ദനമുട്ടികള്‍ സൂക്ഷിച്ചിരുന്നത്. ഒരു കാട്ട് ഉടുമ്പിനേയും മരം മുറിക്കാനുള്ള ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

മംഗളൂരു: മൂന്ന് ലക്ഷം രൂപയുടെ ചന്ദനമുട്ടികളും ഉടുമ്പിനേയും വില്‍ക്കാനുള്ള ശ്രമത്തിനിടെ വോര്‍ക്കാടി സ്വദേശിയടക്കം രണ്ടുപേര്‍ ബണ്ട്വാളില്‍ അറസ്റ്റിലായി. വോര്‍ക്കാടിയിലെ ഇബ്രാഹിം(48), ബണ്ട്വാള്‍ ഇറയിലെ മൊയ്തീന്‍ (55) എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
സംഘത്തിലുണ്ടായിരുന്ന വോര്‍ക്കാടിയിലെ സിദ്ദീഖ്, കൊരക് സിദ്ദീഖ് എന്നിവര്‍ ഓടി രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ചെറുകഷണങ്ങളാക്കി ചാക്കിലായിരുന്നു ചന്ദനമുട്ടികള്‍ സൂക്ഷിച്ചിരുന്നത്. ഒരു കാട്ട് ഉടുമ്പിനേയും മരം മുറിക്കാനുള്ള ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Related Articles
Next Story
Share it