പുലിപ്പേടി ഒഴിയാതെ വനാതിര്‍ത്തി പ്രദേശം; ഇരിയണ്ണിയില്‍ ക്യാമറ സ്ഥാപിച്ചു

മുള്ളേരിയ: വനാതിര്‍ത്തി പ്രദേശത്ത് പുലിപ്പേടി ഒഴിയുന്നില്ല. ദിവസങ്ങളായി പുലിപ്പേടി നിലനില്‍ക്കുന്ന പാണ്ടിയിലും ഇരിയണ്ണിയിലുമാണ് വീണ്ടും പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് ഇരിയണ്ണി പൊയ്യക്കാല്‍ റോഡില്‍ വീണ്ടും പുലിയോടു സാമ്യമുള്ള മൃഗത്തെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. 17ന് രാത്രി പേരടുക്കത്തെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന രണ്ട് യുവാക്കളാണ് ഇരിയണ്ണി-പേരടുക്കം റോഡില്‍ പുലിയെന്നു സംശയിക്കുന്ന ജീവി മുള്ളന്‍പന്നിയെ കടിച്ചുകൊണ്ടു പോകുന്നത് ആദ്യം കണ്ടത്. അന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയ ശേഷം […]

മുള്ളേരിയ: വനാതിര്‍ത്തി പ്രദേശത്ത് പുലിപ്പേടി ഒഴിയുന്നില്ല. ദിവസങ്ങളായി പുലിപ്പേടി നിലനില്‍ക്കുന്ന പാണ്ടിയിലും ഇരിയണ്ണിയിലുമാണ് വീണ്ടും പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് ഇരിയണ്ണി പൊയ്യക്കാല്‍ റോഡില്‍ വീണ്ടും പുലിയോടു സാമ്യമുള്ള മൃഗത്തെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. 17ന് രാത്രി പേരടുക്കത്തെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന രണ്ട് യുവാക്കളാണ് ഇരിയണ്ണി-പേരടുക്കം റോഡില്‍ പുലിയെന്നു സംശയിക്കുന്ന ജീവി മുള്ളന്‍പന്നിയെ കടിച്ചുകൊണ്ടു പോകുന്നത് ആദ്യം കണ്ടത്. അന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയ ശേഷം പുലി അല്ലെന്നും കാട്ടുപൂച്ച വര്‍ഗത്തില്‍പ്പെട്ട ഏതെങ്കിലും ജീവി ആകാമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ തെരുവുനായ്ക്കളെയും പൂച്ചകളെയും കാണാതാകാന്‍ തുടങ്ങിയതോടെ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പുലിയാണോ അല്ല മറ്റേതെങ്കിലും ജീവിയാണോ എന്നു കണ്ടെത്താന്‍ വേണ്ടി സ്ഥലത്ത് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ ബൈക്ക് യാത്രക്കാരായ രണ്ട് പേരാണ് മലയോര ഹൈവേയിലെ ഏവന്തൂരില്‍ പുലി റോഡ് മുറിച്ചു കടക്കുന്നത് കണ്ടത്.
ബൈക്കിന്റെ തൊട്ടുമുന്നിലൂടെ മൂന്ന് മീറ്റര്‍ അടുത്തായാണ് റോഡ് മുറിച്ചു കടന്നതെന്നാണ് ഇവര്‍ പറയുന്നത്. ഇരിയണ്ണിയില്‍ ആദ്യം കണ്ട അതേ ദിവസം തന്നെ പാണ്ടിയിലെ പള്ളഞ്ചി വെള്ളരിക്കയയിലും പുലിയെ കണ്ടതായി പറയുന്നുണ്ട്. കഴിഞ്ഞവര്‍ഷം പരപ്പയിലും പുലിയിറങ്ങിയിരുന്നു. ബേത്തൂര്‍പാറ, തീര്‍ത്ഥക്കര, കടുമന എന്നീ പ്രദേശങ്ങളില്‍ പശു, ആട്, നായ എന്നി വളര്‍ത്തുമൃഗങ്ങളെ നിരവധി തവണ പുലി അക്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട്. പാണ്ടി വനമേഖലയില്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ നിന്നും ഒരു തവണ പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

Related Articles
Next Story
Share it