അനധികൃത സ്വത്ത് കേസ്: കെ എം ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സികളും രേഖകളും സ്വര്‍ണവും പണവും കണ്ടെടുത്തു

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സികളും കണ്ടെടുത്തു. ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്നാണ് വിദേശ കറന്‍സികള്‍ കണ്ടെടുത്തത്. കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളിലാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടത്തിയത്. ഇതില്‍ കണ്ണൂരിലെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. അതേസമയം വിദേശ കറന്‍സികള്‍ കുട്ടികളുടെ ശേഖരമാണെന്നാണ് ഷാജിയുടെ വിശദീകരണം. മഹസറില്‍ രേഖപ്പെടുത്തിയ ശേഷം ഇത് വീട്ടില്‍ […]

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സികളും കണ്ടെടുത്തു. ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്നാണ് വിദേശ കറന്‍സികള്‍ കണ്ടെടുത്തത്. കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളിലാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടത്തിയത്. ഇതില്‍ കണ്ണൂരിലെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപ കണ്ടെടുത്തിരുന്നു.

അതേസമയം വിദേശ കറന്‍സികള്‍ കുട്ടികളുടെ ശേഖരമാണെന്നാണ് ഷാജിയുടെ വിശദീകരണം. മഹസറില്‍ രേഖപ്പെടുത്തിയ ശേഷം ഇത് വീട്ടില്‍ തിരികെ വെച്ചു. ഇതോടൊപ്പം ഇതേ വീട്ടില്‍ നിന്നും തന്നെ 72 രേഖകളും 39,000 രൂപയും 50 പവന്‍ സ്വര്‍ണവും കണ്ടെടുത്തു. എംഎല്‍എ ആയതിന് ശേഷം 28 തവണയാണ് ഷാജി വിദേശ യാത്ര നടത്തിയത്. ഇതിന്റെ രേഖകളും കണ്ടെടുത്തിട്ടുണ്ട്. റെയ്ഡ് സംബന്ധിച്ച വിവരങ്ങളുടെ റിപ്പോര്‍ട്ട് ഡിവൈഎസ്പി ജോണ്‍സണ്‍ ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.

Related Articles
Next Story
Share it