2026 ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന നഗരങ്ങൾ പ്രഖ്യാപിച്ചു

അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന 2026 ലോകകപ്പിനുള്ള 16 ആതിഥേയ നഗരങ്ങളെ പ്രഖ്യാപിച്ച് ഫിഫ. അമേരിക്കയിലെ 11 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. അറ്റ്ലാന്റ, ബോസ്റ്റൺ, ഡാളസ്, ഹ്യൂസ്റ്റൺ, കൻസാസ് സിറ്റി, ലോസ് ഏഞ്ചൽസ്, മിയാമി, ന്യൂയോർക്ക്/ന്യൂജേഴ്സി, ഫിലാഡൽഫിയ, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ തുടങ്ങിയ അമേരിക്കൻ നഗരങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. കാനഡയിലെ മത്സരങ്ങൾ ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിലാണ് നടക്കുക. ഗ്വാഡലജാര, മെക്സിക്കോ സിറ്റി, മോണ്ടെറി എന്നിവിടങ്ങളിൽ മെക്സിക്കൻ മത്സരങ്ങൾ നടക്കും. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ […]

അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന 2026 ലോകകപ്പിനുള്ള 16 ആതിഥേയ നഗരങ്ങളെ പ്രഖ്യാപിച്ച് ഫിഫ. അമേരിക്കയിലെ 11 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. അറ്റ്ലാന്റ, ബോസ്റ്റൺ, ഡാളസ്, ഹ്യൂസ്റ്റൺ, കൻസാസ് സിറ്റി, ലോസ് ഏഞ്ചൽസ്, മിയാമി, ന്യൂയോർക്ക്/ന്യൂജേഴ്സി, ഫിലാഡൽഫിയ, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ തുടങ്ങിയ അമേരിക്കൻ നഗരങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

കാനഡയിലെ മത്സരങ്ങൾ ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിലാണ് നടക്കുക. ഗ്വാഡലജാര, മെക്സിക്കോ സിറ്റി, മോണ്ടെറി എന്നിവിടങ്ങളിൽ മെക്സിക്കൻ മത്സരങ്ങൾ നടക്കും. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പായിരിക്കും 2026ലെ ലോകകപ്പ്.

Related Articles
Next Story
Share it