കോവിഡിനെ തുടര്‍ന്ന് രണ്ടാം തവണയും പിറന്നാള്‍ ദിനത്തില്‍ ഗാന ഗന്ധര്‍വന്‍ യേശുദാസിന് വാഗ്ദേവതയുടെ സന്നിധിയിലെത്താനായില്ല; ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതാര്‍ച്ചന

കൊല്ലൂര്‍: കോവിഡ് കാലം തുടങ്ങിയതോടെ തുടര്‍ച്ചയായി രണ്ടാം തവണയും പിറന്നാള്‍ ദിനത്തില്‍ ഗാന ഗന്ധര്‍വന്‍ യേശുദാസിന് വാഗ്‌ദേവതയുടെ സന്നിധിയിലെത്താനായില്ല. അരനൂറ്റാണ്ടിലേറെ കാലമായി തുടരുന്ന പതിവ് മഹാമാരിയുടെ വരവോടെയാണ് രണ്ടുകൊല്ലമായി മുടങ്ങുന്നത്. ഗാനഗന്ധര്‍വ്വന്‍ കൊല്ലൂരില്‍ എത്തിയില്ലെങ്കിലും അദ്ദേഹത്തിനു ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് 22 വര്‍ഷമായി സംഗീതാര്‍ച്ചന നടത്തുന്ന കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മുടങ്ങാതെ ഇത്തവണയും സംഗീതാര്‍ച്ചനയ്‌ക്കെത്തി. എന്നാല്‍ ഇത്തവണത്തെ സംഗീതാര്‍ച്ചനയുടെ പ്രത്യേകത പക്ക മേളക്കാര്‍ ഇല്ലായെന്നുള്ളതാണ്. കോവിഡ് വ്യാപകമാകുന്നതോടെ കൂടുതല്‍ ആളുകളെ ഒഴിവാക്കി സംഗീതാര്‍ച്ചന നടത്തണമെന്ന നിര്‍ദേശത്തെതുടര്‍ന്നാണ് കാഞ്ഞങ്ങാട് രാമചന്ദ്രന് പക്കമേളക്കാരില്ലാത്ത […]

കൊല്ലൂര്‍: കോവിഡ് കാലം തുടങ്ങിയതോടെ തുടര്‍ച്ചയായി രണ്ടാം തവണയും പിറന്നാള്‍ ദിനത്തില്‍ ഗാന ഗന്ധര്‍വന്‍ യേശുദാസിന് വാഗ്‌ദേവതയുടെ സന്നിധിയിലെത്താനായില്ല. അരനൂറ്റാണ്ടിലേറെ കാലമായി തുടരുന്ന പതിവ് മഹാമാരിയുടെ വരവോടെയാണ് രണ്ടുകൊല്ലമായി മുടങ്ങുന്നത്. ഗാനഗന്ധര്‍വ്വന്‍ കൊല്ലൂരില്‍ എത്തിയില്ലെങ്കിലും അദ്ദേഹത്തിനു ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് 22 വര്‍ഷമായി സംഗീതാര്‍ച്ചന നടത്തുന്ന കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മുടങ്ങാതെ ഇത്തവണയും സംഗീതാര്‍ച്ചനയ്‌ക്കെത്തി. എന്നാല്‍ ഇത്തവണത്തെ സംഗീതാര്‍ച്ചനയുടെ പ്രത്യേകത പക്ക മേളക്കാര്‍ ഇല്ലായെന്നുള്ളതാണ്. കോവിഡ് വ്യാപകമാകുന്നതോടെ കൂടുതല്‍ ആളുകളെ ഒഴിവാക്കി സംഗീതാര്‍ച്ചന നടത്തണമെന്ന നിര്‍ദേശത്തെതുടര്‍ന്നാണ് കാഞ്ഞങ്ങാട് രാമചന്ദ്രന് പക്കമേളക്കാരില്ലാത്ത സംഗീത നടത്തേണ്ടി വന്നത്. തിങ്കളാഴ്ച രാവിലെ കൊല്ലൂരിലെ സരസ്വതി മണ്ഡപത്തില്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മൂകാംബിക കീര്‍ത്തനങ്ങള്‍ ആലപിച്ചു. വാണി വാഗധീശ്വരി...... മംഗള ദര്‍ശന ദായികേ എന്നീ ഗാനങ്ങളാണാലപിച്ചത്.

Related Articles
Next Story
Share it