വൊര്‍ക്കാടിയില്‍ വൈദ്യുതിയുടെ ഒളിച്ചുകളി; മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിന്

ഉപ്പള: കാലവര്‍ഷം ശക്തമായതോടെ വൊര്‍ക്കാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിവസങ്ങളോളം വൈദ്യുതി ഇല്ലാത്ത സാഹചര്യം ജനങ്ങളെ ഏറെ പ്രയാസത്തിലാക്കുകയാണെന്ന് ഉപ്പള സി.എച്ച് സൗധത്തില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് വൊര്‍ക്കാടി പഞ്ചായത്ത് കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. മഴക്കാലത്തിന് മുമ്പെ കമ്പിയില്‍ തട്ടി നില്‍ക്കുന്ന മരങ്ങളും ചില്ലകളും വെട്ടിമാറ്റണമെന്ന പ്രഖ്യാപനങ്ങളെല്ലാം കാറ്റില്‍ പറത്തുകയും അപകടാവസ്ഥയിലുള്ള തൂണുകള്‍ അടക്കം അതേപടി കിടക്കുകയാണെന്നും മുസ്ലിം ലീഗ് കുറ്റപ്പെടുത്തി. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. മണ്ഡലം മുസ്‌ലിം ലീഗ് […]

ഉപ്പള: കാലവര്‍ഷം ശക്തമായതോടെ വൊര്‍ക്കാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിവസങ്ങളോളം വൈദ്യുതി ഇല്ലാത്ത സാഹചര്യം ജനങ്ങളെ ഏറെ പ്രയാസത്തിലാക്കുകയാണെന്ന് ഉപ്പള സി.എച്ച് സൗധത്തില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് വൊര്‍ക്കാടി പഞ്ചായത്ത് കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. മഴക്കാലത്തിന് മുമ്പെ കമ്പിയില്‍ തട്ടി നില്‍ക്കുന്ന മരങ്ങളും ചില്ലകളും വെട്ടിമാറ്റണമെന്ന പ്രഖ്യാപനങ്ങളെല്ലാം കാറ്റില്‍ പറത്തുകയും അപകടാവസ്ഥയിലുള്ള തൂണുകള്‍ അടക്കം അതേപടി കിടക്കുകയാണെന്നും മുസ്ലിം ലീഗ് കുറ്റപ്പെടുത്തി. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു. ജില്ല വൈസ് പ്രസിഡണ്ട് വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
ജില്ല വൈ: പ്രസിഡണ്ട് എം.ബി യൂസുഫ്, സെക്രട്ടറി എം. അബ്ബാസ്, ഹാരിസ് ചൂരി, മണ്ഡലം ഭാരവാഹികളായ യു.കെ സൈഫുല്ല തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, അബ്ദുല്ല മാദേരി, പി.എം സലീം, അന്തുഞ്ഞി ഹാജി ചിപ്പാര്‍, സിദ്ദീഖ് ഒളമുഗര്‍, പി.ബി അബൂബക്കര്‍ പാത്തൂര്‍, ആരിസ് പാവൂര്‍ സംസാരിച്ചു
ഭാരവാഹികള്‍: കെ മുഹമ്മദ് പാവൂര്‍ (പ്രസി.), ബി അബ്ദുല്‍ മജീദ് പാത്തൂര്‍ (ജന. സെക്ര.), വി.എസ് മുഹമ്മദ് ധര്‍മ്മ നഗര്‍ (ട്രഷ.), എ.കെ ഉമ്മറബ്ബ ആനക്കല്ല്, മൂസ കെദമ്പാടി, ബാവ ഹാജി (വൈ:പ്രസി.) അഹ്മദ് കുഞ്ഞി കജെ, സിദ്ദീഖ് ധര്‍മ്മ നഗര്‍, ഇബ്രാഹിം കജെ (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles
Next Story
Share it