ഏപ്രില്‍ 14ന് ശേഷം ആദ്യമായി രാജ്യത്ത് പ്രതിദിന കോവിഡ് കേസ് രണ്ട് ലക്ഷത്തിന് താഴെ
ന്യൂഡല്‍ഹി: കുതിച്ചുയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ പതുക്കെ കുറഞ്ഞുവരുന്നതിന്റെ ആശ്വാസകിരണങ്ങള്‍. രാജ്യത്ത് പ്രതിദിന കോവിഡ് കേസ് നാല് ലക്ഷത്തിലധികമായി ഉയര്‍ന്നിടത്ത് നിന്ന് രണ്ട് ലക്ഷത്തിന് താഴേക്ക് ഇറങ്ങിവന്ന ദിവസമായിരുന്നു ഇന്നലെ. ഏപ്രില്‍ 14ന് ശേഷം ആദ്യമായാണ് രാജ്യത്ത് ഇന്നലെ കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിന് താഴെയായി ചുരുങ്ങിയത്. 1,96,427 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 3511 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ലോക്ഡൗണ്‍ അടക്കം പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെയാണ്, ഭീതിപ്പെടുത്തുന്ന തരത്തില്‍ കുതിച്ചുയര്ന്നുവന്ന പ്രതിദിന […]

ന്യൂഡല്‍ഹി: കുതിച്ചുയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ പതുക്കെ കുറഞ്ഞുവരുന്നതിന്റെ ആശ്വാസകിരണങ്ങള്‍. രാജ്യത്ത് പ്രതിദിന കോവിഡ് കേസ് നാല് ലക്ഷത്തിലധികമായി ഉയര്‍ന്നിടത്ത് നിന്ന് രണ്ട് ലക്ഷത്തിന് താഴേക്ക് ഇറങ്ങിവന്ന ദിവസമായിരുന്നു ഇന്നലെ. ഏപ്രില്‍ 14ന് ശേഷം ആദ്യമായാണ് രാജ്യത്ത് ഇന്നലെ കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിന് താഴെയായി ചുരുങ്ങിയത്. 1,96,427 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 3511 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ലോക്ഡൗണ്‍ അടക്കം പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെയാണ്, ഭീതിപ്പെടുത്തുന്ന തരത്തില്‍ കുതിച്ചുയര്ന്നുവന്ന പ്രതിദിന കോവിഡ് കേസുകള്‍ക്ക് കുറവ് വന്ന് തുടങ്ങിയത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874 ആണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രമായി 1,47,99,539 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 3,07,231 പേര് മരണപ്പെട്ടു.
ഇതുവരെ 19,85,38,999 പേരാണ് കോവിഡ് വാക്സിന് സ്വീകരിച്ചത്.