യാത്രയായത് നൂറുകണക്കിന് അനാഥര്‍ക്ക്<br>തണലേകിയ കാരുണ്യത്തിന്റെ ആള്‍രൂപം
കാഞ്ഞങ്ങാട്: ഇന്നലെ യാത്രയായത് രണ്ട് പതിറ്റാണ്ട് കാലമായി നൂറുകണക്കിന് അനാഥര്‍ക്ക് തണലേകിയ കാരുണ്യത്തിന്റെ ആള്‍രൂപം. മടിക്കൈ മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ഡയറക്ടര്‍ ചാക്കോച്ചന്‍ എന്ന ചാക്കോ മുല്ലക്കുടിയില്‍ കരുണയുടെ ആള്‍രൂപമായിരുന്നു. വയനാട് സ്വദേശിയായ ചാക്കോച്ചന്‍ ഒരു സുഹൃത്തിന്റെ കൂടെ കാസര്‍കോട് എത്തിയ എത്തിയതോടെയാണ് അനാഥര്‍ക്ക് അത്താണിയായി മാറിയത്. ഭിന്നശേഷിക്കാരന്‍ കൂടിയായ ചാക്കോച്ചന്‍ ആരും അനാഥരാകരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് കാരുണ്യ പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യം പള്ളിക്കര പെരിയ റോഡ് ജംഗ്ഷനില്‍ വാടകക്കെട്ടിടത്തില്‍ അദ്ദേഹം അഭയ കേന്ദ്രം തുടങ്ങി. […]

കാഞ്ഞങ്ങാട്: ഇന്നലെ യാത്രയായത് രണ്ട് പതിറ്റാണ്ട് കാലമായി നൂറുകണക്കിന് അനാഥര്‍ക്ക് തണലേകിയ കാരുണ്യത്തിന്റെ ആള്‍രൂപം. മടിക്കൈ മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ഡയറക്ടര്‍ ചാക്കോച്ചന്‍ എന്ന ചാക്കോ മുല്ലക്കുടിയില്‍ കരുണയുടെ ആള്‍രൂപമായിരുന്നു. വയനാട് സ്വദേശിയായ ചാക്കോച്ചന്‍ ഒരു സുഹൃത്തിന്റെ കൂടെ കാസര്‍കോട് എത്തിയ എത്തിയതോടെയാണ് അനാഥര്‍ക്ക് അത്താണിയായി മാറിയത്. ഭിന്നശേഷിക്കാരന്‍ കൂടിയായ ചാക്കോച്ചന്‍ ആരും അനാഥരാകരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് കാരുണ്യ പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യം പള്ളിക്കര പെരിയ റോഡ് ജംഗ്ഷനില്‍ വാടകക്കെട്ടിടത്തില്‍ അദ്ദേഹം അഭയ കേന്ദ്രം തുടങ്ങി. ഇവിടെ നാല് അനാഥരെയാണ് ചാക്കോച്ചന്‍ കൂടെ പാര്‍പ്പിച്ചത്. പിന്നീട് ആളുകളുടെ എണ്ണം വര്‍ധിച്ചതോടെ കേന്ദ്രം മടിക്കൈയിലേക്ക് മാറ്റി. കുടുംബസ്വത്ത് വിറ്റ് കിട്ടിയ തുകയും ബാങ്ക് വായ്പയായെടുത്ത 15 ലക്ഷം രൂപയും ചേര്‍ത്താണ് മലപ്പച്ചേരിയില്‍ 90 സെന്റ് സ്ഥലം വാങ്ങി പുനരധിവസ കേന്ദ്രം സ്ഥാപിച്ചത്. ഇപ്പോള്‍ ഇവിടെ 120 അന്തേവാസികളാണുള്ളത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെയാണ് ചാക്കോച്ചന്റെ കാരുണ്യത്തില്‍ കഴിഞ്ഞത്. ചാക്കോച്ചന്റെ ഭാര്യ ഷീലയുടെ മാതാവ് ഇന്നലെ രാവിലെ അന്തരിച്ചിരുന്നു. ഇവരുടെ മൃതദേഹം മലപ്പച്ചേരിയിലെ കേന്ദ്രത്തില്‍ കൊണ്ടുവന്നിരുന്നു. മൃതദേഹം കണ്ടതോടെ ചാക്കോച്ചന് ദേഹാസ്വാസ്ഥ്യമനുഭവപ്പെടുകയായിരുന്നു.
ഉടന്‍ നീലേശ്വരത്തെ തേജസ്വിനി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. മക്കള്‍: മനു, സുസ്മിത. മരുമകള്‍: അപര്‍ണ്ണ.