ആലാമിപള്ളി ബസ് സ്റ്റാന്റിലെ നഷ്ടത്തിന്<br>നഗരസഭ മറുപടി പറയണം- എ. അബ്ദുറഹ്മാന്
കാഞ്ഞങ്ങാട്: ആലാമിപള്ളി ബസ് സ്റ്റാന്റ് വരുത്തി വയ്ക്കുന്ന ലക്ഷങ്ങളുടെ നഷ്ടത്തിന് നഗരസഭ ഭരിക്കുന്ന ഇടതു ഭരണകൂടം മറുപടി നല്‍കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന് പറഞ്ഞു.ബസ് സ്റ്റാന്റ് കട മുറികള്‍ ലേലം ചെയ്തു കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹെഡ് കോയില്‍ നിന്നും ഒന്‍പത് കോടി രൂപ വായ്പയെടുത്താണ് ബസ് സ്റ്റാന്റുണ്ടാക്കിയത്. ലേലം ചെയ്തു നല്കാത്തതിനാല് 60 ലക്ഷം രൂപയാണ് നഗരസഭ പലിശയിനത്തില്‍ […]

കാഞ്ഞങ്ങാട്: ആലാമിപള്ളി ബസ് സ്റ്റാന്റ് വരുത്തി വയ്ക്കുന്ന ലക്ഷങ്ങളുടെ നഷ്ടത്തിന് നഗരസഭ ഭരിക്കുന്ന ഇടതു ഭരണകൂടം മറുപടി നല്‍കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന് പറഞ്ഞു.
ബസ് സ്റ്റാന്റ് കട മുറികള്‍ ലേലം ചെയ്തു കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹെഡ് കോയില്‍ നിന്നും ഒന്‍പത് കോടി രൂപ വായ്പയെടുത്താണ് ബസ് സ്റ്റാന്റുണ്ടാക്കിയത്. ലേലം ചെയ്തു നല്കാത്തതിനാല് 60 ലക്ഷം രൂപയാണ് നഗരസഭ പലിശയിനത്തില്‍ വര്‍ഷം തോറും നല്‍കേണ്ടി വരുന്നത്. ഈ അവസ്ഥയുണ്ടാക്കിയ ഭരണകൂടം നിയമത്തിന് മുന്നില്‍ ഉത്തരം പറയേണ്ട അവസ്ഥയാണുള്ളതെന്നും സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടിയാണ് സ്റ്റാന്റ് പൂട്ടിയിടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ അവസ്ഥ തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അഡ്വ.എന്‍.എ ഖാലിദ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് കുഞ്ഞി, എം.പി ജാഫര്‍, ബഷീര്‍ വെള്ളിക്കോത്ത്, കെ.കെ ജാഫര്‍, വണ്‍ ഫോര്‍ അബ്ദുറഹ്മാന്, സി.കെ റഹ്മത്തുല്ല, എ. ഹമീദ് ഹാജി, ടി. അന്തുമാന്‍, ടി.കെ സുമയ്യ, ഖദീജ ഹമീദ്, എം.എസ് ഹമീദ്, ഇസ്ലാം കരീം, അസീസ് ആറങ്ങാടി, എന്‍.എ ഉമ്മര്‍, സി.എച്ച് സുബൈദ, പാലാട്ട് ഇബ്രാഹിം, കരീം കുശാല്‍ നഗര്‍, യൂനുസ് വടകരമുക്ക്, ശംസുദ്ദീന്‍ ആവിയില്‍, എം.കെ അബ്ദുറഹ്മാന്, അഷ്റഫ് ബാവനഗര്‍, സെവന്‍സ്റ്റാര്‍ അബ്ദുറഹ്മാന്, ടി.മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.