ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രലിന്<br>മികച്ച പി.ടി.എക്കുള്ള അവാര്‍ഡ്
ചെര്‍ക്കള: 2021-22 വര്‍ഷത്തെ കാസര്‍കോട് റവന്യൂ ജില്ലയിലെ മികച്ച പി.ടി.എ ആയി തിരഞ്ഞെടുക്കപ്പെട്ടത് ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിനെ. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ അക്കാദമിക മേഖലയിലും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും പി.ടി.എ നടത്തിയ ശക്തമായ ഇടപെടലാണ് ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാര്‍ഡിന് അര്‍ഹമാക്കിയത്.കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 1400 ഓളം കുട്ടികളാണ് സ്‌കൂളില്‍ പുതുതായി പ്രവേശനം നേടിയത്.പൊതു വിദ്യാഭ്യാസ മേഖലയിലെ മികവും രക്ഷിതാക്കള്‍ക്കുള്ള വിശ്വാസവും തന്നെയാണ് ഇതിന് കാരണമായത്.2017-18 വര്‍ഷത്തില്‍ സംസ്ഥാനത്തെ ബെസ്റ്റ് പി.ടി.എ നാലാം സ്ഥാനവും 2019-20 […]

ചെര്‍ക്കള: 2021-22 വര്‍ഷത്തെ കാസര്‍കോട് റവന്യൂ ജില്ലയിലെ മികച്ച പി.ടി.എ ആയി തിരഞ്ഞെടുക്കപ്പെട്ടത് ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിനെ. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ അക്കാദമിക മേഖലയിലും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും പി.ടി.എ നടത്തിയ ശക്തമായ ഇടപെടലാണ് ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാര്‍ഡിന് അര്‍ഹമാക്കിയത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 1400 ഓളം കുട്ടികളാണ് സ്‌കൂളില്‍ പുതുതായി പ്രവേശനം നേടിയത്.
പൊതു വിദ്യാഭ്യാസ മേഖലയിലെ മികവും രക്ഷിതാക്കള്‍ക്കുള്ള വിശ്വാസവും തന്നെയാണ് ഇതിന് കാരണമായത്.
2017-18 വര്‍ഷത്തില്‍ സംസ്ഥാനത്തെ ബെസ്റ്റ് പി.ടി.എ നാലാം സ്ഥാനവും 2019-20 വര്‍ഷത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. സ്‌കൂളിന്റെ മികവുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ എം.എല്‍.എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, റവന്യു വിദ്യാഭ്യാസ ജില്ലാതല ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പി.ടി.എ കമ്മിറ്റി നന്ദി അറിയിച്ചു.
പ്രസിഡണ്ട് ഷുക്കൂര്‍ ചെര്‍ക്കളം, വൈസ് പ്രസിഡണ്ട് ബഷീര്‍ പള്ളങ്കോട്, എസ്.എം.സി ചെയര്‍മാന്‍ സുബൈര്‍ കെ.എം, എം.പി.ടി.എ പ്രസിഡണ്ട് ഫൗസിയ്യ മുഹമ്മദലി, പ്രിന്‍സിപ്പാള്‍ വിനോദ് കുമാര്‍ ടി.വി, ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഖാദര്‍ എം.എം തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന 21 അംഗ പി.ടി.എ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.