അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമാശ്വാസ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ വീട്ടുപടിക്കല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കുമ്പള: കോവിഡ് കാലത്തെ 14 മാസം വ്യാപാരികള്‍ക്ക് സ്ഥാപനങ്ങള്‍ അടച്ചിട്ടത് വഴി ദുരിതമാവുന്ന സാഹചര്യത്തില്‍ അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സമാശ്വാസ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കുമ്പളയില്‍ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ വീട്ടിലിരുന്ന് പ്ലേകാര്‍ഡ് ഉയര്‍ത്തി ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കടകള്‍ വീണ്ടും അടച്ചിട്ടതോടെ ജില്ലയിലെ ആയിരക്കണക്കിന് വ്യാപാരികളുടെയും തൊഴിലാളികളുടെയും ഉപജീവനമാര്‍ഗമാണ് അടഞ്ഞു പോയത്. പല കുടുംബാഗങ്ങളും പട്ടിണിയിലുമാണ്. ചെറുകിട വ്യാപാരികളാണ് ഏറെയും ദുരിതത്തിലായത്. ഈ കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരികയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ലൈസന്‍സ്, ടാക്‌സ്, […]

കുമ്പള: കോവിഡ് കാലത്തെ 14 മാസം വ്യാപാരികള്‍ക്ക് സ്ഥാപനങ്ങള്‍ അടച്ചിട്ടത് വഴി ദുരിതമാവുന്ന സാഹചര്യത്തില്‍ അടച്ചിട്ട വ്യാപാര സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സമാശ്വാസ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കുമ്പളയില്‍ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ വീട്ടിലിരുന്ന് പ്ലേകാര്‍ഡ് ഉയര്‍ത്തി ക്യാമ്പയിന്‍ സംഘടിപ്പിച്ചു.
കടകള്‍ വീണ്ടും അടച്ചിട്ടതോടെ ജില്ലയിലെ ആയിരക്കണക്കിന് വ്യാപാരികളുടെയും തൊഴിലാളികളുടെയും ഉപജീവനമാര്‍ഗമാണ് അടഞ്ഞു പോയത്. പല കുടുംബാഗങ്ങളും പട്ടിണിയിലുമാണ്. ചെറുകിട വ്യാപാരികളാണ് ഏറെയും ദുരിതത്തിലായത്. ഈ കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരികയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ലൈസന്‍സ്, ടാക്‌സ്, ബാങ്ക് ലോണ്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യാപാരികള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കുക, കെട്ടിട ഉടമകള്‍ ദുരിത കാലത്ത് വാടക ഈടാക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങളും ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്നു. കുമ്പള വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തില്‍ വീട്ടിലിരുന്നു നടത്തിയ ക്യാമ്പയിന് ഹമീദ് കാവില്‍, ഇര്‍ഷാദ് കുട്ടീസ്, ഇര്‍ഷാദ് ഫോണ്‍ ഫിക്‌സ്, എം.എ. മൂസ മഹര്‍, മുഹമ്മദ് സ്മാര്‍ട്ട്, നിയാസ് കുമ്പള എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it