എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് യാത്രയ്ക്ക്<br>സ്വീകരണം; സ്വാഗത സംഘം രൂപീകരിച്ചു

പടന്ന: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടത്തുന്ന ക്യാമ്പസ് യാത്രയ്ക്ക് 23ന് രാവിലെ 9 മണിക്ക് കൈതക്കാട് ശറഫ് കോളേജില്‍ നല്‍കുന്ന സ്വീകരണ സമ്മേളനം വിജയിപിക്കാന്‍ സ്വാഗത സംഘകമ്മിറ്റിയെ തിരഞ്ഞെടുത്തു.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ താജുദ്ദീന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.കെ.കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന വിഷയാവതരണം നടത്തി. എസ്.വൈ.എസ് മേഖലാ പ്രസിഡണ്ട് ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, ഹാഷിം ഓരിമുക്ക്, ഉസ്മാന്‍ […]

പടന്ന: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടത്തുന്ന ക്യാമ്പസ് യാത്രയ്ക്ക് 23ന് രാവിലെ 9 മണിക്ക് കൈതക്കാട് ശറഫ് കോളേജില്‍ നല്‍കുന്ന സ്വീകരണ സമ്മേളനം വിജയിപിക്കാന്‍ സ്വാഗത സംഘകമ്മിറ്റിയെ തിരഞ്ഞെടുത്തു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ താജുദ്ദീന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.കെ.കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന വിഷയാവതരണം നടത്തി. എസ്.വൈ.എസ് മേഖലാ പ്രസിഡണ്ട് ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, ഹാഷിം ഓരിമുക്ക്, ഉസ്മാന്‍ പാണ്ട്യാല, സ്വാദിഖ് മൗലവി ഓട്ടപ്പടവ്, വി.കെ ഇബ്രാഹിം, നാസര്‍, സൈദ് ദാരിമി, ആരിഫ്, ലത്തീഫ്, യാസീന്‍ സംസാരിച്ചു. ഭാരവാഹികള്‍: സി.കെ.കെ മാണിയൂര്‍ (മുഖ്യ രക്ഷാധികാരി), അബ്ദുല്‍ ജലീല്‍ദാരിമി, സമദ് ഹാജി പി.കെ.സി, സി.അബ്ദുസലാം ഹാജി (രക്ഷാധികാരികള്‍), ടി.കെ.സി അബ്ദുള്‍ ഖാദര്‍ ഹാജി (ചെയ.), താജുദ്ദീന്‍ ദാരിമി പടന്ന (ജന.കണ്‍.), സുബൈര്‍ ദാരിമി പടന്ന (വര്‍ക്കിങ് ചെയ.), അസ്ലം കൈതക്കാട് (വര്‍ക്കിങ് കണ്‍.), ഉസ്മാന്‍ പാണ്ടിയാല (ട്രഷ.).

Related Articles
Next Story
Share it