വീടിന് സമീപത്ത് പുലിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി
മുള്ളേരിയ: വീടിന് സമീപം പുലിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. മുളിയാര്‍ പാണൂരിലെ ശശിധരന്റെ വീടിന് സമീപത്താണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ആനക്കാര്യം കര്‍ഷക കൂട്ടായ്മയുടെ ചെയര്‍മാന്‍ രാഘവന്‍ മുല്ലച്ചേരി വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. പല സ്ഥലങ്ങളില്‍ നിന്നും നായകളെ കാണാതായിട്ടുണ്ട്. ചില നായകളെ അജ്ഞാതജീവി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ഈ ജീവി പുലി തന്നെയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഒരു പശുവിനെ പുലിയെന്ന് സംശയിക്കുന്ന ജീവി കടിച്ചുകൊന്നിരുന്നു. ആന, കാട്ടുപോത്ത് തുടങ്ങിയവയുടെ ശല്യവും രൂക്ഷമാണ്. കുണ്ടൂച്ചി, […]

മുള്ളേരിയ: വീടിന് സമീപം പുലിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. മുളിയാര്‍ പാണൂരിലെ ശശിധരന്റെ വീടിന് സമീപത്താണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ആനക്കാര്യം കര്‍ഷക കൂട്ടായ്മയുടെ ചെയര്‍മാന്‍ രാഘവന്‍ മുല്ലച്ചേരി വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. പല സ്ഥലങ്ങളില്‍ നിന്നും നായകളെ കാണാതായിട്ടുണ്ട്. ചില നായകളെ അജ്ഞാതജീവി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ഈ ജീവി പുലി തന്നെയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഒരു പശുവിനെ പുലിയെന്ന് സംശയിക്കുന്ന ജീവി കടിച്ചുകൊന്നിരുന്നു. ആന, കാട്ടുപോത്ത് തുടങ്ങിയവയുടെ ശല്യവും രൂക്ഷമാണ്. കുണ്ടൂച്ചി, എരിഞ്ഞിപ്പുഴ തുടങ്ങിയ ഭാഗങ്ങളില്‍ തുടര്‍ച്ചയായി മൂന്നാംദിവസവും കാട്ടാനകള്‍ കൃഷിനാശം വരുത്തി. ടി. ഗോപിനാഥന്‍ നായരുടെ കവുങ്ങിന്‍ തോട്ടത്തില്‍ കടന്ന ആനകള്‍ നൂറോളം വാഴകള്‍ ചവിട്ടിയും തിന്നും നശിപ്പിച്ചു. കുണ്ടൂച്ചിയിലെ ഇ. പുരുഷോത്തമന്‍, എരിഞ്ഞിപ്പുഴയിലെ ശങ്കര നാരായണഭട്ട്, ഈശ്വരഭട്ട്, തേടിക്കാല്‍ കുഞ്ഞമ്പു, കാനത്തൂരിലെ കെ. രഘുനാഥന്‍, നീരവളപ്പിലെ ചാത്തുക്കുട്ടി നമ്പ്യാര്‍ എന്നിവരുടെ തോട്ടങ്ങളിലും ആനകള്‍ നാശം വിതച്ചു. ആനകളെ വനംവകുപ്പിന്റെ ദ്രുതകര്‍മ്മസേന തുരത്തിയോടിച്ചാലും വീണ്ടും അവയെത്തി കൃഷിനാശം വിതയ്ക്കുകയാണ്.