വെല്‍ഫിറ്റ് ഫുട്‌ബോള്‍; ട്രോഫികള്‍ സമ്മാനിച്ചു

തളങ്കര: തളങ്കര ഫുട്‌ബോ ള്‍ അക്കാദമിയുടെ (ടി.എഫ്.എ) ആഭിമുഖ്യത്തില്‍ നടന്ന വെല്‍ഫിറ്റ് ചാമ്പ്യന്‍സ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സംയുക്ത ജേതാക്കളായി തിരഞ്ഞെടുക്കപ്പെട്ട തെരുവത്ത് സ്‌പോര്‍ട്ടിംഗിനും സി.എന്‍.എന്‍ തളങ്കരക്കും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിച്ചു.മിറാക്കിള്‍ കമ്പാറും യഫാ തായലങ്ങാടിയും തമ്മില്‍ നടന്ന സെമിഫൈനല്‍ മത്സരത്തിന്റെ ഫലപ്രഖ്യാപനത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുടീമുകളും മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു.തുടര്‍ന്ന് തെരുവത്ത് സ്‌പോര്‍ട്ടിംഗിനേയും സി.എന്‍.എന്‍ തളങ്കരയേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. മികച്ച ടീമിനെ കളിക്കളത്തിലിറക്കിയ യഫാ തായലങ്ങാടിക്ക് […]

തളങ്കര: തളങ്കര ഫുട്‌ബോ ള്‍ അക്കാദമിയുടെ (ടി.എഫ്.എ) ആഭിമുഖ്യത്തില്‍ നടന്ന വെല്‍ഫിറ്റ് ചാമ്പ്യന്‍സ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സംയുക്ത ജേതാക്കളായി തിരഞ്ഞെടുക്കപ്പെട്ട തെരുവത്ത് സ്‌പോര്‍ട്ടിംഗിനും സി.എന്‍.എന്‍ തളങ്കരക്കും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിച്ചു.
മിറാക്കിള്‍ കമ്പാറും യഫാ തായലങ്ങാടിയും തമ്മില്‍ നടന്ന സെമിഫൈനല്‍ മത്സരത്തിന്റെ ഫലപ്രഖ്യാപനത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുടീമുകളും മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു.
തുടര്‍ന്ന് തെരുവത്ത് സ്‌പോര്‍ട്ടിംഗിനേയും സി.എന്‍.എന്‍ തളങ്കരയേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. മികച്ച ടീമിനെ കളിക്കളത്തിലിറക്കിയ യഫാ തായലങ്ങാടിക്ക് പ്രത്യേക സമ്മാനം നല്‍കി. മിറാക്കിള്‍ കമ്പാറിന്റെ അനിലിനെ ടൂര്‍ണ്ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തു. മികച്ച ഫോര്‍വേഡായി മുഫീദിനേയും (സി.എന്‍.എന്‍) ഗോള്‍കീപ്പറായി അന്‍ഷിദ് ഖാനേയും (തെരുവത്ത് സ്‌പോര്‍ട്ടിംഗ്), ഡിഫന്ററായി സംഗീതിനേയും (ജിംഖാന മേല്‍പറമ്പ്) തിരഞ്ഞെടുത്തു. യഫാ തായലങ്ങാടിയുടെ ആഷിറിന് മികച്ച ഗോളിനുള്ള സമ്മാനവും നല്‍കി. കെ.എം ഹാരിസ് അധ്യക്ഷത വഹിച്ചു. ടി.എ ഷാഫി സ്വാഗതം പറഞ്ഞു. എ.എസ് ഷംസുദ്ദീന്‍, ഫൈസല്‍ പടിഞ്ഞാര്‍, എം.ആര്‍.സി ഹാരിസ്, ജമാല്‍ ബാങ്കോട്, അയ്യൂബ് ദീനാര്‍, സലീം മിസ്‌നി, റിയാസ് മാര്‍ക്കറ്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it