പയ്യന്നൂര്‍ സൗഹൃദവേദി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ടൗണ്‍ ടീം പഴയങ്ങാടി ജേതാക്കള്‍

അബുദാബി: പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകം ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാലാമത് സി.കെ ബാബുരാജ് സ്മാരക അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ടൗണ്‍ ടീം പഴയങ്ങാടി ജേതാക്കളായി. മെട്ടമ്മല്‍ ബ്രദേഴ്സ് മെട്ടമ്മല്‍ റണ്ണറപ്പായി. കളിയുടെ നിശ്ചിത സമയം കഴിഞ്ഞും സമനിലയില്‍ എത്തിയതിനെത്തുടര്‍ന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് ജേതാക്കളെ കണ്ടെത്തിയത്. റിവേറ വാട്ടര്‍ ഏഴിമലയാണ് സെക്കന്‍ഡ് റണ്ണറപ്പ്. ടൗണ്‍ ടീം പഴയങ്ങാടിയുടെ ഇര്‍ഷാദിനെ മികച്ച കളിക്കാരനായും മെട്ടമ്മല്‍ ബ്രദേഴ്സ് മെട്ടമ്മലിന്റെ ഡാനിഷ് മുഹമ്മദിനെ മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുത്തു. എന്‍ […]

അബുദാബി: പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകം ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാലാമത് സി.കെ ബാബുരാജ് സ്മാരക അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ടൗണ്‍ ടീം പഴയങ്ങാടി ജേതാക്കളായി. മെട്ടമ്മല്‍ ബ്രദേഴ്സ് മെട്ടമ്മല്‍ റണ്ണറപ്പായി. കളിയുടെ നിശ്ചിത സമയം കഴിഞ്ഞും സമനിലയില്‍ എത്തിയതിനെത്തുടര്‍ന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് ജേതാക്കളെ കണ്ടെത്തിയത്. റിവേറ വാട്ടര്‍ ഏഴിമലയാണ് സെക്കന്‍ഡ് റണ്ണറപ്പ്. ടൗണ്‍ ടീം പഴയങ്ങാടിയുടെ ഇര്‍ഷാദിനെ മികച്ച കളിക്കാരനായും മെട്ടമ്മല്‍ ബ്രദേഴ്സ് മെട്ടമ്മലിന്റെ ഡാനിഷ് മുഹമ്മദിനെ മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുത്തു. എന്‍ പിഎഫ്‌സി അബുദാബി ഫെയര്‍ പ്ലെ അവാര്‍ഡ് കരസ്ഥമാക്കി. യു.എ.ഇയിലെ പതിനാറ് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
അഹല്യ ഹോസ്പിറ്റല്‍ സീനിയര്‍ ഓപ്പറേഷന്‍ മാനേജര്‍ സൂരജ് പ്രഭാകര്‍, അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി. പി കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് മത്സരം ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകം പ്രസിഡന്റ് കെ. കെ ശ്രീവത്സന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി. ടി. വി ദാമോദരന്‍, പയ്യന്നൂര്‍ സൗഹൃദവേദി സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ മുത്തലിബ് പി.എസ് എന്നിവര്‍ സംസാരിച്ചു. മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍, ഇന്ത്യന്‍ മീഡിയ അബുദാബി മുന്‍ പ്രസിഡന്റും മാധ്യമ പ്രവര്‍ത്തകനുമായ റാഷിദ് പൂമാടം, ശക്തി തിയറ്റേഴ്സ് ജനറല്‍ സെക്രട്ടറി സഫറലുള്ള പാലപ്പെട്ടി, കാസര്‍കോട് പയസ്വിനി കൂട്ടായ്മ പ്രസിഡന്റ് ശ്രീജിത്ത് കുന്നത്ത്, ജനറല്‍ സെക്രട്ടറി ദീപ ജയകുമാര്‍, രക്ഷാധികാരികളായി ജയകുമാര്‍ പെരിയ, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ജനറല്‍ സെക്രട്ടറി രാജേഷ് കോടൂര്‍ സ്വാഗതവും ട്രഷറര്‍ വൈശാഖ് ദാമോദരന്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് ജ്യോതിഷ് കുമാര്‍, യു. ദിനേശ് ബാബു, അജിന്‍ പോത്തേര, സന്ദീപ് വിശ്വനാഥന്‍, സി കെ രാജേഷ്, ദിലീപ്, അബ്ദുള്‍ ഗഫൂര്‍, രഞ്ജിത്ത് പൊതുവാള്‍, സുരേഷ് പയ്യന്നൂര്‍ എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങളും അബ്ദുള്ള കാസിം, ഷബീര്‍, മുസ്താഖ്, നൗഷാദ്, ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it