ഫുട്‌ബോള്‍ വിജയം; പടക്കം തെറിച്ച് മത്സ്യബന്ധന വല കത്തി നശിച്ചു

കാഞ്ഞങ്ങാട്: ലോകകപ്പ് ഫുട്‌ബോള്‍ വിജയത്തില്‍ പടക്കം പൊട്ടിച്ച് ആഹ്ലാദിക്കുന്നതിനിടെ തീപ്പൊരി വീണ് മത്സ്യബന്ധന വല കത്തി നശിച്ചു.കഴിഞ്ഞദിവസം ചിത്താരി കടപ്പുറത്താണ് സംഭവം. അര്‍ജന്റീനയുടെ വിജയത്തില്‍ ആരാധകര്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതിനിടെയാണ് സംഭവം. കൂട്ടിയിട്ട വലയിലേക്ക് പടക്കത്തില്‍ നിന്നും തീപ്പൊരി തെറിക്കുകയായിരുന്നു. ഇതോടെ നൈലോണ്‍ വല പൂര്‍ണമായും കത്തി നശിച്ചു. ചിത്താരി കടപ്പുറത്തെ അനിലിന്റെ ഉടമസ്ഥതയിലുള്ള വലയാണ് നശിച്ചത്. മുക്കാല്‍ ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.

കാഞ്ഞങ്ങാട്: ലോകകപ്പ് ഫുട്‌ബോള്‍ വിജയത്തില്‍ പടക്കം പൊട്ടിച്ച് ആഹ്ലാദിക്കുന്നതിനിടെ തീപ്പൊരി വീണ് മത്സ്യബന്ധന വല കത്തി നശിച്ചു.
കഴിഞ്ഞദിവസം ചിത്താരി കടപ്പുറത്താണ് സംഭവം. അര്‍ജന്റീനയുടെ വിജയത്തില്‍ ആരാധകര്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതിനിടെയാണ് സംഭവം. കൂട്ടിയിട്ട വലയിലേക്ക് പടക്കത്തില്‍ നിന്നും തീപ്പൊരി തെറിക്കുകയായിരുന്നു. ഇതോടെ നൈലോണ്‍ വല പൂര്‍ണമായും കത്തി നശിച്ചു. ചിത്താരി കടപ്പുറത്തെ അനിലിന്റെ ഉടമസ്ഥതയിലുള്ള വലയാണ് നശിച്ചത്. മുക്കാല്‍ ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.

Related Articles
Next Story
Share it