ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു

കൊച്ചി: കേരള മുന്‍ ഫുട്‌ബോള്‍ താരവും രാജ്യത്തെ ഇതിഹാസ പരിശീലകനുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു. ഇന്ന് രാവിലെ 7.45ന് കറുകുറ്റി അഡ്‌ലക്‌സ് അപ്പോളോ ആസ്പത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.ഇന്ത്യന്‍ ഫുട്‌ബോളിന്റെയും കേരള ഫുട്‌ബോളിന്റെയും ചരിത്രത്തിലെ ഇതിഹാസ അധ്യായമാണ് ടി.കെ ചാത്തുണ്ണി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ലബുകളുടെ പരിശീലകനായിരുന്നു. സന്തോഷ് ട്രോഫിയില്‍ കേരളത്തിനും ഗോവയ്ക്കുമായി കളിച്ചു. കളിക്കാരനായി ഒന്നര പതിറ്റാണ്ട് നീണ്ട കരിയര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. വിരമിച്ച ശേഷം രാജ്യത്തെ ഏറ്റവും പ്രമുഖ പരിശീലകരില്‍ ഒരാളായി പേരെടുത്തു. എഫ്.സി […]

കൊച്ചി: കേരള മുന്‍ ഫുട്‌ബോള്‍ താരവും രാജ്യത്തെ ഇതിഹാസ പരിശീലകനുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു. ഇന്ന് രാവിലെ 7.45ന് കറുകുറ്റി അഡ്‌ലക്‌സ് അപ്പോളോ ആസ്പത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.
ഇന്ത്യന്‍ ഫുട്‌ബോളിന്റെയും കേരള ഫുട്‌ബോളിന്റെയും ചരിത്രത്തിലെ ഇതിഹാസ അധ്യായമാണ് ടി.കെ ചാത്തുണ്ണി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ലബുകളുടെ പരിശീലകനായിരുന്നു. സന്തോഷ് ട്രോഫിയില്‍ കേരളത്തിനും ഗോവയ്ക്കുമായി കളിച്ചു. കളിക്കാരനായി ഒന്നര പതിറ്റാണ്ട് നീണ്ട കരിയര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. വിരമിച്ച ശേഷം രാജ്യത്തെ ഏറ്റവും പ്രമുഖ പരിശീലകരില്‍ ഒരാളായി പേരെടുത്തു. എഫ്.സി കൊച്ചിന്‍, ഡെംപോ എസ്.സി, സാല്‍ഗോക്കര്‍ എഫ്സി, മോഹന്‍ ബഗാന്‍ എഫ്.സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, ചിരാഗ് യുണൈറ്റഡ് ക്ലബ്, ജോസ്‌കോ എഫ്.സി തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. കേരള പൊലീസ് ഫുട്‌ബോള്‍ ടീമിനെയും പരിശീലിപ്പിച്ചു.

Related Articles
Next Story
Share it