ഫുട്‌ബോള്‍: കെ.എം.സി.സി കുമ്പള പഞ്ചായത്ത് ജേതാക്കള്‍

ദോഹ: കെ.എം.സി.സി ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സപ്‌തോത്സവം 2023ന്റെ ഭാഗമായി നടന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കെ.എം.സി.സി കുമ്പള പഞ്ചായത്ത് ജേതാക്കളായി. കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടിയാണ് കെ.എം.സി.സി കുമ്പള പഞ്ചായത്ത് ചാമ്പ്യന്‍മാരായത്. സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ നാസര്‍ ഗ്രീന്‍ലാന്റും എന്നിവര്‍ ട്രോഫികള്‍ കൈമാറി. മത്സരത്തില്‍ 5 ഗോളുകള്‍ നേടിയ മംഗല്‍പാടി കെ.എം.സി.സിയുടെ സര്‍ഫു ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായി. ബെസ്റ്റ് ഗോള്‍ കീപ്പര്‍ അവാര്‍ഡ് […]

ദോഹ: കെ.എം.സി.സി ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സപ്‌തോത്സവം 2023ന്റെ ഭാഗമായി നടന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കെ.എം.സി.സി കുമ്പള പഞ്ചായത്ത് ജേതാക്കളായി. കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടിയാണ് കെ.എം.സി.സി കുമ്പള പഞ്ചായത്ത് ചാമ്പ്യന്‍മാരായത്. സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ നാസര്‍ ഗ്രീന്‍ലാന്റും എന്നിവര്‍ ട്രോഫികള്‍ കൈമാറി. മത്സരത്തില്‍ 5 ഗോളുകള്‍ നേടിയ മംഗല്‍പാടി കെ.എം.സി.സിയുടെ സര്‍ഫു ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായി. ബെസ്റ്റ് ഗോള്‍ കീപ്പര്‍ അവാര്‍ഡ് കെ.എം.സി.സി കുമ്പളയുടെ രിഫായ് കളത്തൂര്‍ സ്വന്തമാക്കി. കെ.എം.സി.സി കുമ്പളയുടെ നൗഫല്‍ മൊഗ്രാല്‍ ആണ് ടൂര്‍ണ്ണമെന്റിലെ മികച്ച താരം.

Related Articles
Next Story
Share it