വറുതിയില്‍ വേവുന്ന ലങ്ക

ലങ്ക വറുതിയില്‍ വേവുകയാണ്. ഭരണരംഗത്ത് വര്‍ഷങ്ങളായി അധികാരത്തില്‍ ചടഞ്ഞിരുന്നവരുടെ ദുര്‍ന്നടത്തിപ്പുകളാണ് ശ്രീലങ്കയുടെ ഈ പതനത്തിന് കാരണം. ചൂഷണവും അഴിമതിയും ഒരു രാജ്യത്തെ എങ്ങനെ തളര്‍ത്താമെന്നുള്ളതി ന്റെ ഉത്തമ ദൃഷ്ടാന്തമായി ലങ്ക മാറിയിരിക്കുകയാണ്. 1950 മുതല്‍ പിന്തുടര്‍ന്നുവരുന്ന മുതലാളിത്ത സാമ്പത്തികവ്യവസ്ഥയുടെ നീക്കിബാക്കിയാണ് ഇന്നത്തെ ലങ്ക. ലോകബാങ്കും ഐ.എം.എഫുമാണ് ലങ്കയുടെ സാമ്പത്തികവ്യവസ്ഥയെ നിരന്തരം നിയന്ത്രിച്ചുകൊണ്ടിരുന്നത്. 1977 ഓടെ ഐ.എം.എഫിന്റെ നിര്‍ദ്ദേശങ്ങള്‍ അക്ഷരം പ്രതി പാലിച്ചതോടെ സാമ്പത്തികരംഗം കൂപ്പുകുത്തി. സേവനമേഖലയില്‍ നിന്നും സര്‍ക്കാര്‍ പൂര്‍ണ്ണമായി പിന്മാറി. രാജ്യത്തിന്റെ സ്വന്തമായിരുന്ന ഉരുക്ക്, സിമന്റ് […]

ലങ്ക വറുതിയില്‍ വേവുകയാണ്. ഭരണരംഗത്ത് വര്‍ഷങ്ങളായി അധികാരത്തില്‍ ചടഞ്ഞിരുന്നവരുടെ ദുര്‍ന്നടത്തിപ്പുകളാണ് ശ്രീലങ്കയുടെ ഈ പതനത്തിന് കാരണം. ചൂഷണവും അഴിമതിയും ഒരു രാജ്യത്തെ എങ്ങനെ തളര്‍ത്താമെന്നുള്ളതി ന്റെ ഉത്തമ ദൃഷ്ടാന്തമായി ലങ്ക മാറിയിരിക്കുകയാണ്. 1950 മുതല്‍ പിന്തുടര്‍ന്നുവരുന്ന മുതലാളിത്ത സാമ്പത്തികവ്യവസ്ഥയുടെ നീക്കിബാക്കിയാണ് ഇന്നത്തെ ലങ്ക. ലോകബാങ്കും ഐ.എം.എഫുമാണ് ലങ്കയുടെ സാമ്പത്തികവ്യവസ്ഥയെ നിരന്തരം നിയന്ത്രിച്ചുകൊണ്ടിരുന്നത്. 1977 ഓടെ ഐ.എം.എഫിന്റെ നിര്‍ദ്ദേശങ്ങള്‍ അക്ഷരം പ്രതി പാലിച്ചതോടെ സാമ്പത്തികരംഗം കൂപ്പുകുത്തി. സേവനമേഖലയില്‍ നിന്നും സര്‍ക്കാര്‍ പൂര്‍ണ്ണമായി പിന്മാറി. രാജ്യത്തിന്റെ സ്വന്തമായിരുന്ന ഉരുക്ക്, സിമന്റ് സെറാമിക്‌സ്, ഗ്ലാസ് വ്യവസായ ശാലകള്‍ ഒക്കെ വിറ്റു തുലച്ചു. ഉല്‍പ്പാദനമേഖല അപ്പാടെ തകര്‍ന്നു. എല്ലാമേഖലയിലും ഇറക്കുമതി തന്നെയായി ഗതി.
കോവിഡ് മഹാമാരി
പെയ്തിറങ്ങിയപ്പോള്‍
കോവിഡ് വന്നതോടെ ലങ്കയിലെ സാമ്പത്തികരംഗം കൂടുതല്‍ വഷളാവുകയാണ് ഉണ്ടായത്. കച്ചവടം പകുതിയായി കുറഞ്ഞു. വാനിന് ഇന്ധനമുണ്ടെങ്കില്‍ ബേക്കറിയില്‍ ആവശ്യത്തിന് പാചകവാതകമില്ല. ആവശ്യത്തിന് ഗ്യാസുണ്ടെങ്കില്‍ വൈദ്യുതിയുണ്ടാകില്ല. വൈദ്യുതിയുണ്ടെങ്കില്‍ ബേക്കറിക്കാവശ്യമായ സാധനങ്ങളുണ്ടാകില്ല. അല്ലെങ്കില്‍ ആവശ്യത്തിന് വെള്ളമുണ്ടാകില്ല. ഉദാഹരണമായി സര്‍ക്കാര്‍ ജീവനക്കാര്‍ അധിവസിക്കുന്ന ഡെമറ്റോഗ പട്ടണത്തില്‍ താഴ്ന്നവര്‍ഗ്ഗക്കാരായവരുടെ കുടുംബങ്ങള്‍ സിറ്റിസെന്റര്‍ വികസനത്തോടെ ഒഴിവാക്കപ്പെടുകയുണ്ടായി. സാധനമെല്ലാം വില്‍പ്പനക്കായി വെച്ചിരിക്കുന്നത് കാണുന്നെങ്കില്‍ ജനങ്ങള്‍ പറയുന്നത് അവര്‍ക്കൊന്നും വാങ്ങാനാവുന്നില്ല എന്നാണ്. ഇതാണ് ലങ്കയിലെ ഇന്നത്തെ അവസ്ഥ.
ആസ്പത്രികളില്‍ ആവശ്യത്തിന് മരുന്ന് വിതരണമില്ലാത്തതിനാല്‍ ഓപ്പറേഷന്‍ ഒഴിവാക്കുകയാണ്. മഷിയും ന്യൂസ് പ്രിന്റ് ഷോര്‍ട്ടേജും മൂലം പത്രങ്ങള്‍ അവയുടെ എഡിഷനുകള്‍ സസ്പെന്‍ഡ് ചെയ്യുകയാണ്. ചോദ്യപേപ്പര്‍ അച്ചടിക്കുവാന്‍ ആവശ്യമായ പേപ്പര്‍ ലഭ്യമല്ലാത്തതിനാല്‍ സ്‌കൂളുകളില്‍ പാദ, അര്‍ദ്ധ, വാര്‍ഷിക പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുകയാണ്.
പട്ടിണിയും പരിവട്ടവും
ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലി ദിവസങ്ങളുടെ എണ്ണം കുറയുകയും അവരുടെ വരുമാനം പകുതിയാകുകയും ചെയ്തു. തല്‍ഫലമായി ദിവസത്തില്‍ ഒരു നേരത്തെ ഭക്ഷണമായി അവര്‍ ചുരുക്കി. മുണ്ടുമുറുക്കിയുടുത്ത് പണിയെടുക്കാന്‍ ബാധ്യസ്ഥരായി. ചെറിയ ബേക്കറി പോലുള്ള സ്ഥാപനം നടത്തുന്നവര്‍ അവരുടെ ദിവസവരുമാനത്തിന്റെ സിംഹ ഭാഗവും വാഹനവാടകയ്ക്കും വില മതിക്കാനാവാത്ത ഡീസലിനുമായി ചെലവഴിക്കേണ്ട അവസ്ഥ സംജാതമായി. ജനങ്ങളെല്ലാം പട്ടിണി കിടക്കുകയാണ്. അധികാരത്തിലുള്ളവര്‍ ഞങ്ങള്‍ക്ക് നേടിത്തന്നത് പട്ടിണിയിലേക്കുള്ള പാതയാണ് എന്നാണ് രാജ്യത്തെ ദരിദ്രനാരായണന്മാര്‍ വിലപിക്കുന്നത്.
ആഭ്യന്തര യുദ്ധാനന്തര
ലങ്ക
2019 നവംബറില്‍ രാജ്യത്തെ 6.9 ബില്ല്യണ്‍ ജനങ്ങള്‍ മൃഗീയ ഭൂരിപക്ഷത്തോടെയാണ് മുമ്പത്തെ സൈനികനായ പ്രസിഡണ്ട് ഗോദബയ രാജപക്ഷെയെ രാജ്യത്തെ പരമോന്നത പദവിയിലേക്ക് കുടിയിരുത്തിയത്. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ 2020ല്‍ രാജപക്ഷെയെ 2010ലെ ഭൂരിപക്ഷത്തിന് സമാനമായ വിജയമാണ് നേടിക്കൊടുത്തത്. വേലുപ്പിള്ളി പ്രഭാകരന്റെ എല്‍.ടി.ടി .ഇ യുമായുള്ള യുദ്ധാനന്തരം നടന്ന 2010ലെ വിജയം ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടതാണ്. അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരുന്നപ്പോഴുണ്ടായിരുന്നപ്പോഴുള്ള അവരുടെ സ്വീകാര്യത കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതോടെ തകര്‍ന്നുതരിപ്പണമായി. ഇപ്പോഴത്തെ സാമ്പത്തികപ്രശ്നം ശ്രീലങ്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും തീക്ഷ്ണവും തിരിച്ചുവരാന്‍ നന്നേ പ്രയാസമുള്ളതാണ്.
കടക്കെണിയുടെ ഇര
ഒരു അമേരിക്കന്‍ ഡോളര്‍ വാങ്ങാന്‍ 300 ഘഗഞ(ശ്രീലങ്കന്‍ രൂപ) കൊടുക്കേണ്ട അവസ്ഥയാണിപ്പോള്‍. ബ്ലാക്ക് മാര്‍ക്കറ്റില്‍ അതിനേക്കാള്‍ അധികം നല്‍കേണ്ടിവരും. ലങ്കയിലെ ഫോറിയന്‍ എക്‌സ്‌ചേഞ്ചു റിസര്‍വ് 2019ലെ ഈസ്റ്റര്‍ സണ്‍ഡേ തീവ്രവാദി ആക്രമണത്തോടെ വളരെ പരുങ്ങലിലാണ്. രാജ്യത്തെ പ്രധാന വരുമാന മാര്‍ഗ്ഗമായ ടൂറിസത്തിന്റെ പതനവും തദ്വാര വിദേശ മൂലധന നിക്ഷേപത്തിന്റെ ഒഴുക്ക് കുറഞ്ഞതുമാണ് മുഖ്യ കാരണം. ഇപ്പോഴുള്ള റിസര്‍വ് ഒരു മാസത്തെ അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യവും അന്താരാഷ്ട്ര തലത്തില്‍ ശ്രീലങ്കയുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കത്തക്കവിധം കലുഷിതവും സങ്കീര്‍ണ്ണവുമാണ്. 'ചൈനയുടെ കടക്കെണി', 'ഉക്രൈന്‍ യുദ്ധ പ്രതിഫലനം' എന്നൊക്കെ ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും ശ്രീലങ്കക്കകത്തെ തന്നെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇത്രമാത്രം തീക്ഷ്ണതലത്തിലേക്ക് എത്തിപ്പെടാന്‍ കാരണീഭൂതമായത്.
ദിവസം മുഴുവന്‍ നീളുന്ന പവര്‍കട്ടാണ് ഈ ഉഷ്ണകാലത്തും രാജ്യം അഭിമുഖീകരിക്കുന്നത്.
2020ല്‍ രാജ്യത്തെ നിയന്ത്രിക്കുന്നതിനായി ഭക്ഷണ സാധനങ്ങളും കൃഷിക്കാവശ്യമായ രാസവളങ്ങളും പ്രസിഡണ്ടിന്റെ തീരുമാന പ്രകാരം കുറക്കുകയുണ്ടായി. ഫോറ്യന്‍ എക്‌സ്‌ചേഞ്ച് പരിരക്ഷക്കാണ് ഈ ഉത്തരവ് നടപ്പിലാക്കിയതെങ്കിലും ആയത് രാജ്യത്ത് തുഗ്ലക് പരിഷ്‌കാരമായാണ് അനുഭവപ്പെട്ടത്.
2020 ന്റെ തുടര്‍ച്ചയായി ജൈവവള പ്രയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി 2021 മെയില്‍ രാജ്യത്തെ രാസവള ഇറക്കുമതി നിര്‍ത്തല്‍ ചെയ്തു. ശ്രീലങ്കയുടെ ഭക്ഷ്യ സുരക്ഷയ്ക്ക് ഈ നീക്കം ആത്മഹത്യാപരമായി. ഇറക്കുമതി നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ ആഭ്യന്തര ഉത്പാദനം 40-50% വരെ കുറയുകയുണ്ടയി. ജനങ്ങളുടെ നിരന്തരമായുള്ള പ്രക്ഷോഭത്തിന്റേയും ഭരണ കക്ഷിയിലെ തന്നെ ഒരു വിഭാഗത്തിന്റെ തന്നെ എതിര്‍പ്പിന്റെ ഭാഗമായി നയത്തില്‍ കുറേ നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞ് വളം ഇറക്കുമതി പ്രോത്സാഹിപ്പിച്ചുവെങ്കിലും അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാനാരംഭിച്ചു. പക്ഷെ എല്ലാം കൈവിട്ട അവസ്ഥയായിരുന്നു അപ്പോഴേക്കും.
സഹായം വന്ന വഴികള്‍
രാജ്യത്തെ അരി വിപണി നിയന്ത്രിക്കുന്നതിനായും ഭക്ഷ്യ ക്ഷാമം കുറക്കുന്നതിനുമായി 300000 ലക്ഷം ടണ്‍ അരി ഇന്ത്യയില്‍ നിന്നും 100000 ടണ്‍ അരി മ്യാന്‍മറില്‍ നിന്നും 2022 ഫെബ്രുവരിയില്‍ ഇറക്കുമതി ചെയ്തതായി വാണിജ്യ മന്ത്രി അറിയിക്കുകയുണ്ടായി.മാര്‍ച്ച് അവസാനം ചൈനീസ് ഗവണ്‍മെന്റ് 2000 ടണ്‍ അരി സൗജന്യമായി നല്‍കുകയുണ്ടായി.
ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഇറക്കുമതി കൂടാതെ ലങ്കന്‍ സര്‍ക്കാര്‍ വിവിധ സ്രോതസ്സുകളിലൂടെ സാമ്പത്തിക സഹായവും തേടുകയാണ്.ഇന്ത്യാ ഗവണ്‍മെന്റ് 2.4 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ അടിയന്തിര സഹായം നല്‍കുകയുണ്ടായി. കോവിഡിന്റെ സാഹചര്യത്തില്‍ നല്‍കിയ 2.8 ബില്ല്യന്‍ ഡോളറിന്റെ സഹായത്തിനു പുറമെയായ 2.5 ബില്ല്യന്‍ ഡോളറിന്റെ സഹായാഭ്യര്‍ത്ഥന ചൈന പരിഗണിച്ചു വരികയാണ്.അതുപോലെ ചൈനയും ഇന്ത്യയും ലങ്കയുടെ അഭ്യര്‍ത്ഥന പ്രകാരം അവര്‍ അനുവദിച്ച സഹായത്തിന്റെ തിരിച്ചടവിലെ ഇളവും വായ്പ്പയുടെ ഘടനാ മാറ്റവും സംബന്ധിച്ചുള്ള കാര്യങ്ങള്‍ പുനരാലോചനയിലാണ്. അതുപോലെ ഐ.എം എഫില്‍ നിന്നും ലോകബാങ്കില്‍ നിന്നും വായ്പ തേടുന്നതിനായി അവരുടെ ചില കടമ്പകള്‍ കൂടി കടക്കാനുള്ള പ്രയാസങ്ങള്‍ ലങ്ക അഭിമുഖീകരിക്കുകയാണ്. ചിലവ് കുറക്കുകയും റവന്യൂ ടാക്‌സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതു പോലുള്ള മാനദണ്ഡങ്ങള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ ഉപകരിക്കൂ എന്ന് കൊളംബോ യൂണിവേഴ്‌സിറ്റിയിലെ പ്രഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ കെ അമൃതലിംഗം അഭിപ്രായപ്പെടുന്നു.
വൈവിധ്യവല്‍ക്കരണ
പിഴവുകള്‍
കോവിഡ് മഹാമാരി വന്നതിനുശേഷം 5ലക്ഷത്തോളം വരുന്ന പുതിയ പാവങ്ങള്‍ ലങ്കയില്‍ സൃഷ്ടിക്കപ്പെടുകയുണ്ടായി എന്ന് ലോകബാങ്ക് അതിന്റെ ഔദ്യോഗിക ബുള്ളറ്റിനില്‍ പറയുന്നു. 1977ല്‍ ശ്രീലങ്കയുടെ വൈവിധ്യവല്‍ക്കരണ നയങ്ങളുടെ ഭാഗമായി സാര്‍വ്വത്രികമായ സാമൂഹികസുരക്ഷിതത്വം, പൊതുവിതരണ സമ്പ്രദായം(ജൗയഹശര ഉശേെൃശയൗശേീി ട്യേെലാ) എന്നിവ തകര്‍ന്നു തരിപ്പണമായി. യൂണിവേഴ്‌സിറ്റി പഠനം വരെയുള്ള സൗജന്യ വിദ്യാഭ്യാസവും പൊതുജനാരോഗ്യ പരിപാലനവും മാത്രമാണ് അല്പമെങ്കിലും ജനങ്ങള്‍ക്ക് ആശ്വാസമായി നിലകൊള്ളുന്നത്.
2009 ല്‍ ആഭ്യന്തര യുദ്ധം തീര്‍ന്നതിനു ശേഷം മഹീന്ദ്ര രാജപക്ഷ ഗവണ്‍മെന്റ് രാജ്യത്തെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി (കിളൃമേെൃൗരൗേൃല ളമരശഹശശേല)െ ഉയര്‍ന്ന പലിശയ്ക്ക് കോടിക്കണക്കിന് രൂപയുടെ എക്‌സ്പ്രസ്സ് ഹൈവേകള്‍, റോഡ് പ്രോജക്ടുകള്‍, ഒരു മെഗാ പോര്‍ട്ട്,ഒരു മെഗാ വിമാനത്താവളം എന്നിവ നിര്‍മ്മിക്കുകയുണ്ടായി.
നിര്‍മ്മാണ ചിലവ് ലഭ്യമാകുന്ന വിധത്തിലുള്ള യാതൊരു നടപടിയും ആരംഭിക്കാത്തതിനാല്‍ അത്തരം ലോണുകളുടെ തിരിച്ചടവ് ഒരു വയ്യാവേലിയായി തുടരുകയുണ്ടായി. ഇവയൊക്കെ ശ്രീലങ്കയെ ഒരു സാമ്പത്തിക ദുരന്തത്തിലേക്ക് നയിക്കുകയുണ്ടായി. ലോക രാജ്യങ്ങളെ ആകമാനം ബാധിച്ച കോവിഡ് മഹാമാരിയെ മിക്ക രാജ്യങ്ങളും കരകയറി തുടങ്ങിയെങ്കിലും ശ്രീലങ്ക പതറുകയാണ്, കിതക്കുകയാണ്...ചക്രശ്വാസം വലിക്കുകയാണ്...
ലങ്ക നല്‍കുന്ന സന്ദേശം
രാജ്യത്തിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ വികസനം നടത്തിയാല്‍ എന്താകും എന്നതിനുള്ള ഉത്തമ ദൃഷ്ടാന്തമാണ് ശ്രീലങ്ക. ഇന്ത്യയിലെ ഭരണാധികാരികളും തങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് കണ്ണു തുറന്നു ചിന്തിക്കേണ്ട ഒരു കാല പരിസരമാണ് കടന്നു ഷോയിക്കൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മ, പാര്‍പ്പിടം, ഭക്ഷണം എന്നീ അടിസ്ഥാന പ്രശ്‌നങ്ങള്‍ നമുക്ക് ഇപ്പോള്‍ കാര്യമായ അജണ്ടകള്‍ ആകുന്നതേയില്ല. ദിനംപ്രതി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചുകോണ്ടേയിരീക്കുകയാണ്. വന്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങള്‍...
പ്രത്യേകിച്ചും എല്‍.ഐ .സി പോലുള്ള ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ പോലും സ്വകാര്യവല്‍ക്കരിക്കുകയാണ്. റെയില്‍വേയും സൈനിക മേഖലയും ബാങ്കുകളും ഒക്കെ ഇപ്പോള്‍ കയ്യാലപ്പുറത്താണ്. ഡെമോക്ലീസിസിന്റെ വാള്‍ ഓരോ പൊതുമേഖല സ്ഥാപനത്തിന്റേയും തലക്കു മീതെ ഉയരുകയാണ്.
ജനങ്ങളുടെ കയ്യൊപ്പുള്ള സഹകരണ മേഖലയേയും പാടെ അവഗണിക്കുകയാണ്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുകയാണ്. മതം,ജാതി,ഭാഷ, പ്രാദേശികവാദം എന്നിവയൊക്കെയാണ് പ്രധാനമായും ഇന്ന് ജനങ്ങളുടെ മുമ്പില്‍ വരുന്ന പ്രധാന അജണ്ടകള്‍.. അടിസ്ഥാന പ്രശ്‌നങ്ങള്‍ ബോധപൂര്‍വ്വം കര്‍ട്ടനു പുറത്തേക്ക് വ്യാപിക്കുകയാണ്. സമത്വവും സാഹോദര്യവും നീതിയും മതേതരത്വവും നിരന്തരം ചോദ്യം ചെയ്യപ്പെടുകയാണ്. വേണ്ടത്ര ജാഗ്രത കാട്ടിയില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ ഭാവിയും ശ്രീലങ്കയുടെ വഴിയിലേക്ക് കൂപ്പുകുത്താന്‍ ഏറെ നാളുകള്‍ കഴിയേണ്ടി വരില്ല.ഇതൊക്കെയാണ് ലങ്ക ലോകത്തിന് നല്‍കുന്ന പാഠവും പാഠാവലിയും...

-രാഘവന്‍ ബെള്ളിപ്പാടി

Related Articles
Next Story
Share it