പരിശോധന കടുപ്പിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം; ചെര്‍ക്കളയിലെ രണ്ട് ഹോട്ടലുകള്‍ പൂട്ടിച്ചു, നിരവധി ഹോട്ടലുകള്‍ക്ക് പിഴ

കാസര്‍കോട്: ജില്ലയിലെ ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കടുപ്പിച്ച് ഭക്ഷ്യസുരക്ഷാവിഭാഗം. ഇന്നലെ ചെര്‍ക്കള ഭാഗത്താണ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ചെര്‍ക്കളയിലെ വോള്‍ഗ, ഡീലക്‌സ് എന്നീ ഹോട്ടലുകള്‍ അടച്ചുപൂട്ടി. ഡീലക്‌സ് ഹോട്ടലില്‍ മോശമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തി. കൃത്രിമ നിറം ചേര്‍ത്ത് പാചകത്തിനായി സൂക്ഷിച്ച തവ ഹോട്ടലിലെ ചിക്കന്‍ നശിപ്പിച്ചു. ഫ്രീസറിലെ പോരായ്മകള്‍ കാരണം 7,000 രൂപ പിഴയും ചുമത്തി. അശാസ്ത്രീയമായി പാകം ചെയ്യുകയായിരുന്ന ഹോട്ടല്‍ ചാര്‍ക്കോളിലെ ഷവര്‍മ്മയും കൃത്രിമ നിറം ചേര്‍ത്ത നിരവധി ചിക്കനും നശിപ്പിച്ചു. […]

കാസര്‍കോട്: ജില്ലയിലെ ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കടുപ്പിച്ച് ഭക്ഷ്യസുരക്ഷാവിഭാഗം. ഇന്നലെ ചെര്‍ക്കള ഭാഗത്താണ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ചെര്‍ക്കളയിലെ വോള്‍ഗ, ഡീലക്‌സ് എന്നീ ഹോട്ടലുകള്‍ അടച്ചുപൂട്ടി. ഡീലക്‌സ് ഹോട്ടലില്‍ മോശമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തി. കൃത്രിമ നിറം ചേര്‍ത്ത് പാചകത്തിനായി സൂക്ഷിച്ച തവ ഹോട്ടലിലെ ചിക്കന്‍ നശിപ്പിച്ചു. ഫ്രീസറിലെ പോരായ്മകള്‍ കാരണം 7,000 രൂപ പിഴയും ചുമത്തി. അശാസ്ത്രീയമായി പാകം ചെയ്യുകയായിരുന്ന ഹോട്ടല്‍ ചാര്‍ക്കോളിലെ ഷവര്‍മ്മയും കൃത്രിമ നിറം ചേര്‍ത്ത നിരവധി ചിക്കനും നശിപ്പിച്ചു. അയ്യായിരം രൂപ പിഴ ചുമത്തി. വൃത്തിഹീനമായ രീതിയില്‍ ഫ്രീസറില്‍ ഭക്ഷണം സൂക്ഷിച്ചതിന് നാലാം മൈലിലെ അല്‍ബദരിയ ഹോട്ടലിന് അയ്യായിരം രൂപയും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാചകം ചെയ്യുന്നത് കണ്ടെത്തിയതിനാല്‍ എവറസ്റ്റ് ഹോട്ടലിന് അയ്യായിരം രൂപയും പിഴ ഈടാക്കി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിന് തളങ്കരയിലെ ബദര്‍ ഹോട്ടലും മാലിക് ദീനാര്‍ മസ്ജിദ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ച കാന്റീനും അടച്ചുപൂട്ടിയിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചതിന് കാഞ്ഞങ്ങാട് ഐങ്ങോത്തെ ശ്രീ വിഹാര്‍ കാറ്ററിംഗും പൂട്ടിച്ചു.

Related Articles
Next Story
Share it