ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു: ഒരു ഹോട്ടല്‍ കൂടി അടച്ചുപൂട്ടി

കാസര്‍കോട്: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. കാസര്‍കോട് ടൗണിലെ ഒരു ഭക്ഷണശാല കൂടി അടച്ചുപൂട്ടി. കെ.പി.ആര്‍ റാവു റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ചായി കഥ' എന്ന റെസ്റ്റോറന്റിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസന്‍സും വെള്ളം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടും തൊഴിലാളികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. ഇവിടത്തെ ഫ്രീസര്‍ വൃത്തിഹീനമായ നിലയിലായിരുന്നുവെന്നും സിന്തറ്റിക് കളര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതായും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ […]

കാസര്‍കോട്: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. കാസര്‍കോട് ടൗണിലെ ഒരു ഭക്ഷണശാല കൂടി അടച്ചുപൂട്ടി. കെ.പി.ആര്‍ റാവു റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ചായി കഥ' എന്ന റെസ്റ്റോറന്റിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലൈസന്‍സും വെള്ളം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടും തൊഴിലാളികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. ഇവിടത്തെ ഫ്രീസര്‍ വൃത്തിഹീനമായ നിലയിലായിരുന്നുവെന്നും സിന്തറ്റിക് കളര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതായും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിവരികയാണ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഏതാനും ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

Related Articles
Next Story
Share it