ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു; മൂന്ന് ഹോട്ടലുകള്‍ക്കെതിരെ കൂടി നടപടി

കാസര്‍കോട്: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. ഇന്നലെ നടന്ന പരിശോധനയില്‍ കാഞ്ഞങ്ങാട്ടെ ഒന്നും കാസര്‍കോട്ടെ രണ്ടും ഹോട്ടലുകള്‍ അടച്ചുപൂട്ടി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചതിനാണ് കാഞ്ഞങ്ങാട് ഐങ്ങോത്തെ ശ്രീ വിഹാര്‍ കാറ്ററിംഗ് പൂട്ടിച്ചത്. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി ലഭിച്ചിരുന്നു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിന് തളങ്കരയിലെ ബദര്‍ ഹോട്ടലും മാലിക് ദീനാര്‍ മസ്ജിദ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ച കാന്റീനും അടച്ചുപൂട്ടി. ജില്ലയിലാകെ പത്ത് കടകളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ പി.കെ ജോണ്‍ വിജയകുമാര്‍, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ […]

കാസര്‍കോട്: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. ഇന്നലെ നടന്ന പരിശോധനയില്‍ കാഞ്ഞങ്ങാട്ടെ ഒന്നും കാസര്‍കോട്ടെ രണ്ടും ഹോട്ടലുകള്‍ അടച്ചുപൂട്ടി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചതിനാണ് കാഞ്ഞങ്ങാട് ഐങ്ങോത്തെ ശ്രീ വിഹാര്‍ കാറ്ററിംഗ് പൂട്ടിച്ചത്. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി ലഭിച്ചിരുന്നു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിന് തളങ്കരയിലെ ബദര്‍ ഹോട്ടലും മാലിക് ദീനാര്‍ മസ്ജിദ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ച കാന്റീനും അടച്ചുപൂട്ടി.
ജില്ലയിലാകെ പത്ത് കടകളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ പി.കെ ജോണ്‍ വിജയകുമാര്‍, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ കെ.പി മുസ്തഫ, രാജു, സിനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles
Next Story
Share it