ഭക്ഷ്യവിഷബാധ: ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യോഗം ചേര്‍ന്നു

കാഞ്ഞങ്ങാട്: ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോട്ടല്‍, റസ്റ്ററന്റ്, വ്യാപാരി വ്യവസായി ഉടമകള്‍, ബന്ധപ്പെട്ട സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം കാഞ്ഞങ്ങാട് ദേശീയാരോഗ്യദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിലായിരുന്നു യോഗം. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യവകുപ്പും ശേഖരിച്ച കുടിവെള്ള സാമ്പിളുകളില്‍ രോഗകാരണമാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളതിനാലും പരിശോധിച്ച ചില സ്ഥാപനങ്ങളില്‍ ശുചിത്വം ഇല്ലായ്മ ശ്രദ്ധയില്‍പ്പെട്ടതിനാലും പ്രതിരോധ നിയന്ത്രണ നടപടികള്‍ […]

കാഞ്ഞങ്ങാട്: ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോട്ടല്‍, റസ്റ്ററന്റ്, വ്യാപാരി വ്യവസായി ഉടമകള്‍, ബന്ധപ്പെട്ട സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം കാഞ്ഞങ്ങാട് ദേശീയാരോഗ്യദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിലായിരുന്നു യോഗം.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യവകുപ്പും ശേഖരിച്ച കുടിവെള്ള സാമ്പിളുകളില്‍ രോഗകാരണമാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളതിനാലും പരിശോധിച്ച ചില സ്ഥാപനങ്ങളില്‍ ശുചിത്വം ഇല്ലായ്മ ശ്രദ്ധയില്‍പ്പെട്ടതിനാലും പ്രതിരോധ നിയന്ത്രണ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി യോഗം തീരുമാനിച്ചു. ഹോട്ടലുകളിലും ഭക്ഷണ നിര്‍മാണ വിതരണ യൂണിറ്റുകളിലും ശുദ്ധമായ കുടിവെള്ള ലഭ്യത, ഭക്ഷണ ശുചിത്വം എന്നിവ നിര്‍ബന്ധമായും ഉറപ്പു വരുത്തണം. ഇത്തരം സ്ഥാപനങ്ങളില്‍ കുടിക്കുവാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നും ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ പാത്രങ്ങള്‍ കഴുകുന്നതിനും ചൂടുവെള്ളം ഉപയാഗിക്കണമെന്നും നിര്‍ദേശിച്ചു.
സ്ഥാപനങ്ങളും പരിസരവും വൃത്തിയുള്ളതാണെന്ന് ബന്ധപ്പെട്ട ഉടമകള്‍ ഉറപ്പു വരുത്തണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. തൊഴിലാളികള്‍ക്കിടയിലെ പാചക ശുചിത്വം, വ്യക്തിശുചിത്വം എന്നിവ ഉറപ്പു വരുത്തുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. 6 മാസത്തിലൊരിക്കല്‍ വെള്ളം പരിശോധിച്ച് അതിന്റെ റിപ്പോര്‍ട്ടും തൊഴിലാളികളുടെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും കൃത്യമായി സ്ഥാപനത്തില്‍ സൂക്ഷിക്കുന്നതിന് നിര്‍ദ്ദേശിച്ചു. എല്ലാ സ്ഥാപനത്തിലും ഒരു വ്യക്തി എങ്കിലും ഫോസ്റ്റാക് ട്രെയിനിങ്ങ് നേടിയിരിക്കണമെന്നും ഫ്രീസറില്‍ സൂക്ഷിക്കുന്ന ഭക്ഷണം വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ എന്നിങ്ങനെ പ്രത്യേകം ഫ്രീസറില്‍ സൂക്ഷിക്കണമെന്നും അത് ഫുഡ്‌ഗ്രേഡ് പാത്രത്തില്‍ അടച്ച് സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചു. എഫ്.എസ്.എസ്.എ.ഐ ലൈയ്സെന്‍സ് ഫുഡ് സേഫ്റ്റി ട്രോള്‍ ഫ്രീ നമ്പര്‍ എന്നിവ കൃത്യമായ സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം. കൂടാതെ തൊഴിലാളികള്‍ എപ്രോണ്‍, ഗ്ലൗസ്, ഹെഡ് ക്യാപ് എന്നിവ ധരിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളും രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കുന്ന നടപടികള്‍ക്കും പൂര്‍ണ്ണ സഹകരണം നല്‍കുമെന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ്, ജില്ലാ സര്‍വ്വയലെന്‍സ് ഓഫീസര്‍ ഡോ. എ.ടി. മനോജ്, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ കെ സുജയന്‍, കെ പി മുസ്തഫ, എസ് ഹേമാംബിക, ജില്ലാ വിബിഡി ഓഫിസര്‍ വി സുരേശന്‍, ടെക്‌നികല്‍ അസിസ്റ്റന്‍ഡ് കെ പി ജയകുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി, ഹോട്ടല്‍ ആന്റ് റസ്റ്റോറന്‍ഡ്, ബേക്കേര്‍സ് അസോസിയേഷന്‍, ഭക്ഷ്യ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it