കളിയാട്ട മഹോത്സവത്തിനിടെ ഭക്ഷ്യവിഷബാധ; നൂറോളം പേര്‍ ആസ്പത്രിയില്‍

വെള്ളരിക്കുണ്ട്: കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നൂറോളം പേരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് എളേരി പുങ്ങംചാല്‍ കളരി ക്ഷേത്രത്തില്‍ നടന്ന കളിയാട്ട മഹോത്സവത്തില്‍ പങ്കെടുക്കുവാനെത്തിയവരിലാണ് ഭക്ഷ്യ വിഷബാധയുടെ ലക്ഷണമുണ്ടായത്. കുട്ടികള്‍ ഉള്‍പ്പെടെ ചികിത്സതേടിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ടാകാമെന്ന സംശയത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ആരുടെയും നില ഗുരുതരമല്ല. ഛര്‍ദ്ദി, വയറുവേദന എന്നീ ലക്ഷണങ്ങളോടെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles
Next Story
Share it