ഉത്സവപറമ്പിലെ അന്നദാനത്തില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; കുട്ടികള്‍ ഉള്‍പ്പെടെ 135 പേര്‍ ആസ്പത്രിയില്‍
കാഞ്ഞങ്ങാട്: നീലേശ്വരം പാലായിയില്‍ ഉത്സവപറമ്പിലെ അന്നദാനത്തില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികള്‍ അടക്കം 135 ഓളം പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് പാലായിയിലെ തറവാട്ട് ക്ഷേത്രത്തില്‍ കളിയാട്ടമഹോത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിനിടെയാണ് നിരവധിപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.നഗരസഭ പാലായി വാര്‍ഡ് കൗണ്‍സിലര്‍ വി.വി ശ്രീജ, ടി.കെ ദിജിന (34), മകള്‍ കെ.എസ് സാധിക (11), എന്‍. കിരണ്‍ (11), പൗര്‍ണ്ണമി സുനില്‍ (9), വാര്‍ഡ് കൗണ്‍സിലര്‍ വി.വി സതി, പി. അനിഹ (10), […]

കാഞ്ഞങ്ങാട്: നീലേശ്വരം പാലായിയില്‍ ഉത്സവപറമ്പിലെ അന്നദാനത്തില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികള്‍ അടക്കം 135 ഓളം പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് പാലായിയിലെ തറവാട്ട് ക്ഷേത്രത്തില്‍ കളിയാട്ടമഹോത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിനിടെയാണ് നിരവധിപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.
നഗരസഭ പാലായി വാര്‍ഡ് കൗണ്‍സിലര്‍ വി.വി ശ്രീജ, ടി.കെ ദിജിന (34), മകള്‍ കെ.എസ് സാധിക (11), എന്‍. കിരണ്‍ (11), പൗര്‍ണ്ണമി സുനില്‍ (9), വാര്‍ഡ് കൗണ്‍സിലര്‍ വി.വി സതി, പി. അനിഹ (10), ഐ.ടി വിദ്യാര്‍ത്ഥി പള്ളിക്കരയിലെ അഭിരാം (19), പാലാത്തടത്തെ അഷിത (18), കെ. നേഹ (15), ധ്യാന്‍ കൃഷ്ണ (6), പാലായിയിലെ ശ്രീദേവി (65), പാലായിയിലെ കെ.കെ നാരായണി (68), ശ്രീതുദേവ് (6), കെ. കാര്‍ത്തിക് (14), ആദിത്യന്‍ (17), ആര്യവിനോദ് (11), അഭിനവ് ഹരിദാസ് (19) എന്നിവരടക്കമുള്ളവരാണ് ചികിത്സയില്‍ കഴിയുന്നത്. നീലേശ്വരം താലൂക്ക് ആസ്പത്രിയില്‍ 125 പേരാണ് ചികിത്സയിലുള്ളത്. മറ്റുള്ളവര്‍ തേജസ്വിനി സഹകരണാസ്പത്രിയിലും എന്‍.കെ. ബി.എം ആസ്പത്രിയിലുമായി ചികിത്സയില്‍ കഴിയുന്നു. ആരുടെയും നില ഗുരുതരമല്ലെന്ന് താലൂക്കാസ്പത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ.ടി മനോജ് പറഞ്ഞു. ഭക്ഷ്യസുരക്ഷാവിഭാഗം ഭക്ഷണസാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. ആസ്പത്രിയില്‍ കഴിയുന്നവരെ മുന്‍മന്ത്രി ഇ.പി ജയരാജന്‍, എം. രാജഗോപാലന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത എന്നിവര്‍ സന്ദര്‍ശിച്ചു.