ടി.ബി രോഗികള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

കുമ്പള: ലോക ക്ഷയരോഗ ദിനത്തില്‍ കുമ്പള പഞ്ചായത്തിലെ മരുന്ന് കഴിക്കുന്ന ക്ഷയരോഗികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് ആരിക്കാടി പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത പ്രഭാകരന് ഭക്ഷ്യകിറ്റുകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ ക്ഷയരോഗത്തിന് മരുന്ന് കഴിക്കുന്ന 17 രോഗികള്‍ക്ക് 3500 രൂപ വിലയുള്ള ഓരോ കിറ്റുകളാണ് നല്‍കുന്നത്. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ പദ്ധതിവെച്ചാണ് കിറ്റുകള്‍ നല്‍കുന്നത്.മരുന്നുകള്‍ കൃത്യമായി കഴിക്കുന്നത് വിലയിരുത്താനും കഫ പരിശോധന ഇടവേളകളില്‍ നടത്തി രോഗ പകര്‍ച്ച തടയാനും […]

കുമ്പള: ലോക ക്ഷയരോഗ ദിനത്തില്‍ കുമ്പള പഞ്ചായത്തിലെ മരുന്ന് കഴിക്കുന്ന ക്ഷയരോഗികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് ആരിക്കാടി പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത പ്രഭാകരന് ഭക്ഷ്യകിറ്റുകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ ക്ഷയരോഗത്തിന് മരുന്ന് കഴിക്കുന്ന 17 രോഗികള്‍ക്ക് 3500 രൂപ വിലയുള്ള ഓരോ കിറ്റുകളാണ് നല്‍കുന്നത്. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ പദ്ധതിവെച്ചാണ് കിറ്റുകള്‍ നല്‍കുന്നത്.
മരുന്നുകള്‍ കൃത്യമായി കഴിക്കുന്നത് വിലയിരുത്താനും കഫ പരിശോധന ഇടവേളകളില്‍ നടത്തി രോഗ പകര്‍ച്ച തടയാനും പദ്ധതി ലക്ഷ്യമിടുന്നു.
വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നസീമ ഖാലിദ്, പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ ഹുസൈന്‍, കുമ്പള സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ദിവാകരറൈ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത പ്രഭാകരന്‍ സ്വാഗതവും ജെ.എച്ച്.ഐ നൂര്‍ജഹാന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it