കാസര്‍കോട്ട് ഭക്ഷ്യ ലാബ് സ്ഥാപിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും-എന്‍.എ. നെല്ലിക്കുന്ന്
കാസര്‍കോട്: ജില്ലയില്‍ ഭക്ഷ്യ ലാബ് സ്ഥാപിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കാസര്‍കോട് യൂണിറ്റ് ഫുഡ് ഗ്രൈന്‍സ് ഡീലേഴ്‌സ് അസോസിയേഷന്റെ കുടുംബമേള കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ നിന്ന് കോഴിക്കോട്ടുള്ള ഭക്ഷ്യ ലാബിലേക്ക് അയക്കുന്ന സാമ്പിളുകളുടെ എണ്ണം വളരെ കുറവാണെന്നും ജില്ലയിലെ വ്യാപാരികള്‍ സത്യസന്ധത കൈവിടാത്തവരായതിനാലാണ് കേസുകള്‍ കുറയുന്നത് എന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് കെ. മുഹമ്മദ് വെല്‍ക്കം അധ്യക്ഷത വഹിച്ചു.സംഘടനയിലെ അംഗങ്ങളുടെ മക്കളില്‍ […]

![കാസര്‍കോട്ട് ഭക്ഷ്യ ലാബ് സ്ഥാപിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും-എന്‍.എ. നെല്ലിക്കുന്ന് കാസര്‍കോട്ട് ഭക്ഷ്യ ലാബ് സ്ഥാപിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും-എന്‍.എ. നെല്ലിക്കുന്ന്](https://utharadesam.com/wp-content/uploads/2023/09/Food-grain.jpg)
കാസര്‍കോട്: ജില്ലയില്‍ ഭക്ഷ്യ ലാബ് സ്ഥാപിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കാസര്‍കോട് യൂണിറ്റ് ഫുഡ് ഗ്രൈന്‍സ് ഡീലേഴ്‌സ് അസോസിയേഷന്റെ കുടുംബമേള കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ നിന്ന് കോഴിക്കോട്ടുള്ള ഭക്ഷ്യ ലാബിലേക്ക് അയക്കുന്ന സാമ്പിളുകളുടെ എണ്ണം വളരെ കുറവാണെന്നും ജില്ലയിലെ വ്യാപാരികള്‍ സത്യസന്ധത കൈവിടാത്തവരായതിനാലാണ് കേസുകള്‍ കുറയുന്നത് എന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് കെ. മുഹമ്മദ് വെല്‍ക്കം അധ്യക്ഷത വഹിച്ചു.
സംഘടനയിലെ അംഗങ്ങളുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകള്‍ നഗരസഭ ചെയര്‍മാന്‍ വി.എം. മുനീര്‍ വിതരണം ചെയ്തു. പി.എന്‍ പണിക്കര്‍ പുരസ്‌കാര ജേതാവ് ടി.എ ഷാഫിയെ ഫുഡ് ഗ്രൈന്‍സ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ.എ അസീസ് ആദരിച്ചു.
കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാര്‍, കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.എ ഇല്യാസ്, എ.കെ. മൊയ്തീന്‍ കുഞ്ഞി സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി.എച്ച് അബ്ദുല്‍ റഹിമാന്‍ സ്വഗതവും ട്രഷറര്‍ അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.