പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിന് പിന്നാലെ പാചകവാതകത്തിനും വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടപടികളെല്ലാം പൂര്‍ത്തിയാക്കി ഫലവും വന്ന് മന്ത്രിസഭകള്‍ അധികാരമേല്‍ക്കാന്‍ തുടങ്ങിയതോടെ പ്രതീക്ഷിച്ചത് പോലെ തന്നെ ഇന്ധനവില വര്‍ധിപ്പിച്ചു. രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് വില വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെ വീട്ടാവശ്യത്തിനുള്ള പാചകവാതക വിലയും കുത്തനെ കൂട്ടി. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. പെട്രോള്‍ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസല്‍ ലീറ്ററിന് 85 പൈസയും കൂട്ടിയിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് സിലിണ്ടര്‍ ഒന്നിന് 50 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂട്ടിയത്. […]

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടപടികളെല്ലാം പൂര്‍ത്തിയാക്കി ഫലവും വന്ന് മന്ത്രിസഭകള്‍ അധികാരമേല്‍ക്കാന്‍ തുടങ്ങിയതോടെ പ്രതീക്ഷിച്ചത് പോലെ തന്നെ ഇന്ധനവില വര്‍ധിപ്പിച്ചു. രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് വില വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെ വീട്ടാവശ്യത്തിനുള്ള പാചകവാതക വിലയും കുത്തനെ കൂട്ടി. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. പെട്രോള്‍ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസല്‍ ലീറ്ററിന് 85 പൈസയും കൂട്ടിയിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് സിലിണ്ടര്‍ ഒന്നിന് 50 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂട്ടിയത്. അഞ്ച് കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപയും കൂട്ടിയിട്ടുണ്ട്. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയും കുത്തനെ കൂട്ടിയിരുന്നു.
ക്രൂഡ് ഓയില്‍ വിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 7 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബര്‍ ആറിന് ശേഷം ആദ്യമായിട്ടാണ് ഗാര്‍ഹിക പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത്.