വിവാദത്തിനൊടുവില്‍ എം.സി ജോസഫൈന്‍ വനിതാകമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ചാനല്‍ പരിപാടിക്കിടെ ഗാര്‍ഹികപീഡനം സംബന്ധിച്ച പരാതി ഉന്നയിച്ച സ്ത്രീയോട് മോശമായി പെരുമാറിയതിന്റെ പേരില്‍ വിവാദത്തിലായ എം.സി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു. സി.പി.എം നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജോസഫൈനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ട്ടിക്കും സര്‍ക്കാരിനും വനിതാ കമ്മീഷനും നിരന്തരം അവമതിപ്പുണ്ടാക്കുന്ന പെരുമാറ്റമാണ് ജോസഫൈന്റെ ഭാഗത്തുന്നും ഉണ്ടാകുന്നതെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 11 മാസകാലാവധി നിലനില്‍ക്കെയാണ് ജോസഫൈന്റെ രാജി. വിവാദ പരാമര്‍ശത്തെ കുറിച്ച് സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ […]

തിരുവനന്തപുരം: ചാനല്‍ പരിപാടിക്കിടെ ഗാര്‍ഹികപീഡനം സംബന്ധിച്ച പരാതി ഉന്നയിച്ച സ്ത്രീയോട് മോശമായി പെരുമാറിയതിന്റെ പേരില്‍ വിവാദത്തിലായ എം.സി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു. സി.പി.എം നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജോസഫൈനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ട്ടിക്കും സര്‍ക്കാരിനും വനിതാ കമ്മീഷനും നിരന്തരം അവമതിപ്പുണ്ടാക്കുന്ന പെരുമാറ്റമാണ് ജോസഫൈന്റെ ഭാഗത്തുന്നും ഉണ്ടാകുന്നതെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 11 മാസകാലാവധി നിലനില്‍ക്കെയാണ് ജോസഫൈന്റെ രാജി. വിവാദ പരാമര്‍ശത്തെ കുറിച്ച് സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ എം.സി ജോസഫൈന്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടില്‍ സി.പി.എം നേതൃത്വം എത്തുകയായിരുന്നു.

Related Articles
Next Story
Share it