വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന്<br>മന്ത്രവാദചികിത്സക്ക് വിധേയയായ യുവതി മരിച്ചു
മുള്ളേരിയ: വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന് മന്ത്രവാദചികിത്സക്ക് വിധേയയായ യുവതി മരിച്ചു. ബെള്ളൂര്‍ തോട്ടകമൂല പട്ടികജാതി കോളനിയിലെ ബാലകൃഷ്ണന്റെയും ഗിരിജയുടെയും മകള്‍ പ്രമീള(21)യാണ് മരിച്ചത്. ശാരീരിക അസുഖത്തെ തുടര്‍ന്ന് പ്രമീള വര്‍ഷങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ആസ്പത്രിയില്‍ പോയി ചികിത്സക്ക് വിധേയമാകുകയും പല മരുന്നുകളും കഴിക്കുകയും ചെയ്‌തെങ്കിലും അസുഖം ഭേദമായില്ല. മന്ത്രവാദചികിത്സ നടത്തിയാല്‍ അസുഖം ഭേദമാകുമെന്ന് യുവതിയെയും കുടുംബത്തെയും ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതിയെ മന്ത്രവാദിയുടെ അടുത്തെത്തിക്കുകയും പുതിയ തരം ചികിത്സ ആരംഭിക്കുകയും ചെയ്തു. ഇതോടെ […]

മുള്ളേരിയ: വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന് മന്ത്രവാദചികിത്സക്ക് വിധേയയായ യുവതി മരിച്ചു. ബെള്ളൂര്‍ തോട്ടകമൂല പട്ടികജാതി കോളനിയിലെ ബാലകൃഷ്ണന്റെയും ഗിരിജയുടെയും മകള്‍ പ്രമീള(21)യാണ് മരിച്ചത്. ശാരീരിക അസുഖത്തെ തുടര്‍ന്ന് പ്രമീള വര്‍ഷങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ആസ്പത്രിയില്‍ പോയി ചികിത്സക്ക് വിധേയമാകുകയും പല മരുന്നുകളും കഴിക്കുകയും ചെയ്‌തെങ്കിലും അസുഖം ഭേദമായില്ല. മന്ത്രവാദചികിത്സ നടത്തിയാല്‍ അസുഖം ഭേദമാകുമെന്ന് യുവതിയെയും കുടുംബത്തെയും ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതിയെ മന്ത്രവാദിയുടെ അടുത്തെത്തിക്കുകയും പുതിയ തരം ചികിത്സ ആരംഭിക്കുകയും ചെയ്തു. ഇതോടെ അസുഖം മൂര്‍ച്ചിച്ച യുവതി ഇന്നലെ വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: ഭാസ്‌കര, സൗമ്യ. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് തെറ്റായ ചികിത്സാരീതികളിലൂടെ ആളുകളെ കബളിപ്പിച്ച് സാമ്പത്തികനേട്ടം കൊയ്യുന്ന ചിലര്‍ പ്രദേശത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മാരകമായ അസുഖങ്ങള്‍ ബാധിച്ചാല്‍ പോലും ആസ്പത്രിയില്‍ പോകാതെ മന്ത്രവാദിയെ സമീപിക്കുന്നവരുടെ എണ്ണം ഏറെയാണ്. കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ മന്ത്രവാദചികിത്സമൂലം ഇതിനുമുമ്പും മരണങ്ങള്‍ സംഭവിച്ചിരുന്നു.